ആര്‍.ആര്‍.സി. സ്ഥാപിതമായിട്ട് 30 വര്‍ഷങ്ങള്‍ ദൈവകൃപയാല്‍ പൂര്‍ത്തിയാവുകയാണ്. ദൈവം തന്റെ അനന്തമായ കൃപയാല്‍ ബാഗ്ലൂരുവിന്റെ ഈ മണ്ണില്‍ നട്ടുവളര്‍ത്തിയ ഈ ശുശ്രൂഷ അനേകരുടെ പറുദീസയായി മാറിയിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ബഹു. പൂതക്കുഴി അച്ചനിലൂടെ തുടങ്ങി ഇപ്പോള്‍ ഉള്ള RRC ടീമില്‍ എത്തി നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ എല്ലാ ദാനത്തിനും നമുക്ക് നന്നി പറയാം.
ദൈവവചനത്തിന്റെ ശുശ്രൂഷ തുടക്കം മുതല്‍ ഇന്നുവരെ നടന്നുപോകുന്നത്. നിങ്ങളിലൂടെ കര്‍ത്താവ് കാണിക്കുന്ന കരുണയാലാണ്.
തുടക്കം മുതല്‍ ഇന്ന് ഈ നിമിഷത്തോളും വന്നുപോയ ദൈവജനം ദൈവത്തിന്റെ ആലയത്തിനായി നല്‍കിയ വലുതും ചെറുതുമായ ദശാംശങ്ങളാണ് ഈ ആലയത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. പ്രതിസന്ധിയുടെ ഘട്ടങ്ങള്‍ ഒരുപാട് കടന്നുപോയെങ്കിലും നമ്മള്‍ ഒരുമിച്ച് അവയെ നേരിട്ടു. വചനത്തില്‍ പറയുന്നതുപോലെ കൂട്ടായ്മയില്‍ ഒരുമിച്ച് നിന്നുകൊണ്ട് ദൈവത്തോട് ചോദിച്ചതെല്ലാം നമുക്ക് അവന്‍ നല്‍കിയിട്ടുണ്ട്. ഇനിയും നമുക്ക് ഒരുമിച്ച് ചേര്‍ന്ന് മുന്നോട്ട് പോകാം.
ഓരോ വര്‍ഷത്തെയും വിരുന്നാഘോഷം നമ്മോട് പറയുന്നതും ഇതു തന്നെയാണ്.
ഈ വര്‍ഷത്തെ വിരുന്നാഘോഷം 2025 നവംബര്‍ മാസം 30-ാം തീയതി രാവിലെ 9.30 മുതല്‍ 2.30 വരെ നടത്തപ്പെടുകയാണ്. ഈ ആഘോഷത്തിലേക്ക് RRC യുടെ എല്ലാവരുടെയും പേരില്‍ അച്ചന്‍ നിങ്ങള്‍ ക്ഷണിക്കുകയാണ്. ദൈവം കഴിഞ്ഞ ഒരു വര്‍ഷം നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ നന്ദിയോടെ അനുസ്മരിക്കാനും നന്ദി പറയാനും ഇനിയും ഒരുമിച്ച് സ്‌നേഹത്തോടെ ചരിക്കാനും ദൈവം നമ്മളെ ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഇടയാക്കുമാറാകട്ടെ.



https://shorturl.fm/qhPoj
https://shorturl.fm/x73c5