തിരുഹൃദയ ഭക്തിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്കായി മുറിയപ്പെടുക

പ്രിയമുള്ളവരെ നമുക്ക് വേണ്ടി കാല്‍വരിയുടെ വിരിമാറില്‍ ചങ്ക് തകര്‍ന്ന ക്രിസ്തുവിന്റെ തിരഹൃദയത്തെ പ്രത്യകമായി വണങ്ങുന്ന മാസമാണല്ലോ ഇത്. ഈ തിരുഹൃദയ വണക്കമാസത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഈശോയുടെ തിരുഹൃദയം നമ്മോട് സംസാരിക്കുന്നത് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഭാഷയാണ്. സ്വജീവന്‍ തൃജിച്ചുകൊണ്ട് മറ്റുള്ളവരെ സ്‌നേഹിക്കണമെന്ന് ഗുരു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടാണ് അവന്‍ പറഞ്ഞത് സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ മറ്റെന്താണുള്ളത്. തന്റെ മുന്നില്‍ വന്നവരോടെല്ലാം അനന്യമായ കരുണ കാണിക്കാന്‍ അവനു കഴിഞ്ഞതും സ്‌നേഹം അവനില്‍ ഉള്ളതുകൊണ്ടാണ്. ഓരോ ജീവന്റെ പ്രതിസന്ധിയും അവന്റെയും പ്രതിസന്ധിയാണെന്ന് അവന്‍ കാണ്ടു. അന്ധനെയും തളര്‍വാതരോഗിയെയും സുഖപ്പെടുത്തിയവനും കാനായിലെ കല്ല്യാണ വേളയില്‍ വീഞ്ഞ് തീര്‍ന്നുപോയവരുടെ അവസ്ഥയില്‍ ഇടപ്പെട്ടവനുമായ ഈശോയ്ക്ക് അവരുടെ പ്രതിന്ധികള്‍ എന്റെയും പ്രതിസന്ധിയാണെന്നുകൊണ്ടാണ്‌ അലിവുള്ള കരുണാര്‍ദ്രമായ ഹൃദയം നീട്ടുവാന്‍ സാധിച്ചത്‌ മറ്റുള്ളവര്‍ക്കുവേണ്ടി മുറിയുകയും തകരുകയും ചെയ്ത ക്രിസ്തുവിന്റെ ഈ ഹൃദയത്തിന്റെ അടുക്കലേക്ക് കാരണ്യത്തിനായി നമ്മള്‍ സമീപിക്കുമ്പോള്‍ അവന്‍ നമ്മളില്‍ നിന്നും സ്‌നേഹത്തിന്റെ ഹൃദയത്തെ പ്രതീക്ഷിക്കുന്നു. ഇത് കൊടുക്കാന്‍ നമുക്ക് സാധിക്കണം. ഈ തിരുഹൃദയ മാസം നമ്മെ വിളിക്കുന്നത് ക്രിസ്തുവിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്‌നേഹമുള്ള ഹൃദയത്തിന്റെ ഉടമകളെയാണ്.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ക്രൈസ്തവജീവിതത്തിൽ മാതൃകയാക്കേണ്ട സ്നാപകയോഹന്നാന്റെ ക്രിസ്തുസാക്ഷ്യം

    തന്റെ അരികിലേക്ക് വരുന്ന യേശുവിനെക്കുറിച്ച് തന്റെ ശിഷ്യന്മാരുടെയും, തനിക്ക് ചുറ്റുമുള്ള ആളുകളുടെയും മുന്നിൽ സാക്ഷ്യം നൽകുന്ന യോഹന്നാനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോട് സംസാരിക്കുന്നത്. യേശുവിന്റെ ജ്ഞാനസ്നാനം സംബന്ധിച്ചും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ ഇറങ്ങിവരുന്നതിനെക്കുറിച്ചും, “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ…

    Read more

    Continue reading
    ഒരുമയിലെ പെരുമ ഉണര്‍ത്തുന്ന വിരുന്നാഘോഷം

    ആര്‍.ആര്‍.സി. സ്ഥാപിതമായിട്ട് 30 വര്‍ഷങ്ങള്‍ ദൈവകൃപയാല്‍ പൂര്‍ത്തിയാവുകയാണ്. ദൈവം തന്റെ അനന്തമായ കൃപയാല്‍ ബാഗ്ലൂരുവിന്റെ ഈ മണ്ണില്‍ നട്ടുവളര്‍ത്തിയ ഈ ശുശ്രൂഷ അനേകരുടെ പറുദീസയായി മാറിയിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ബഹു. പൂതക്കുഴി അച്ചനിലൂടെ തുടങ്ങി ഇപ്പോള്‍ ഉള്ള RRC ടീമില്‍…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *