വിശ്വാസികൾ ഏവരും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. അസാധാരണ കൺസിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തിൽ, സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് മറ്റുള്ളവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾക്കുള്ള കടമയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
“തങ്ങളുടെ പ്രവൃത്തികളുടെ ഫലം പാകപ്പെടുന്നതിലും അവ മറ്റുള്ളവർക്ക് നൽകുന്നതിലും, മറ്റുള്ളവരുടെ പ്രവർത്തനങ്ങളുടെ ഫലം വളരുന്നതിലും അവ സ്വീകരിക്കുന്നതിലും സന്തോഷിക്കുകയും, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ ഓരോ അംഗവും അന്തസ്സോടെയും പൂർണ്ണതയോടെയും എല്ലാവരുടെയും നന്മയ്ക്കായി ക്രമീകൃതമായ രീതിയിൽ സഹകരിക്കണമെന്ന് (എഫേ- 4, 11-13) ആഗ്രഹിക്കുകയും, ചെയ്യുന്നവരുടെ മനോഭാവത്തോടെയാണ് നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടത്” എന്നതായിരുന്നു കൺസിസ്റ്ററി എന്ന ഹാഷ്‌ടാഗോടുകൂടി കുറിച്ച പാപ്പായുടെ സന്ദേശം.
കർദ്ദിനാൾമാർ ഐക്യത്തിലും പരസ്പരസംവാദത്തിലും മുന്നോട്ട് പോകേണ്ടതിന്റെയും, പത്രോസിനടുത്ത തന്റെ ശുശ്രൂഷയിൽ തന്നെ സഹായിക്കേണ്ടതിന്റെയും പ്രാധാന്യം, കൺസിസ്റ്ററി ആരംഭിച്ച ജനുവരി ഏഴിന് നടത്തിയ പ്രഭാഷണത്തിലും, കൺസിസ്റ്ററിയുടെ രണ്ടാം ദിവസമായ ജനുവരി എട്ടാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേയും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.



Refer friends, earn cash—sign up now!
Monetize your audience—become an affiliate partner now!