സമാധാനത്തിനായി നിശാ പ്രാർത്ഥന റോമിൽ

റോമിൽ, ജൂൺ 26-ന് വ്യാഴാഴ്‌ച സമാധാനത്തിനു വേണ്ടി ജാഗരണ പ്രാർത്ഥന നടത്തും.

ലിയൊ പതിനാലാമൻ പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ ആഭിമുഖ്യത്തിലാണ് ഈ പ്രാർത്ഥന റോമൻ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ പ്രാദേശിക സമയം രാത്രി 8.30-ന് ആരംഭിക്കുക.

റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന (Baldassare Reina) ആയിരിക്കും ഈ പ്രാർത്ഥന നയിക്കുക. പ്രാർത്ഥനയിലൂടെ സമാധാനത്തിനായി പ്രവർത്തിക്കുകയെന്ന ദൗത്യം നവീകരിക്കേണ്ടതിൻറെ അടിയന്തിരാവശ്യകത റോം രൂപതയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് റോം രൂപതയുടെ മെത്രാനായ ലിയൊ പതിനാലാമൻ പാപ്പാ കഴിഞ്ഞ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പറഞ്ഞത് ഹൃദയത്തിൽ പേറിക്കൊണ്ടാണ് ഈ പ്രാർത്ഥന നടത്തുകയെന്ന് റോം വികാരിയാത്ത് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ റോമിൽ വസിക്കുന്ന ദൈവജനത്തെ മുഴുവൻ റോം രൂപത ക്ഷണിക്കുന്നു.

എക്കാലത്തക്കാളുമുപരി ഇന്ന് നരകുലം സമാധാനത്തിനായി കേഴുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ഈ രോദനത്തിന് ഉത്തരവാദിത്വവും യുക്തിയും ആവശ്യപ്പെടുന്നുവെന്നും ആയുധങ്ങളുടെ ഗർജ്ജനവും സംഘർഷങ്ങൾക്ക് തീകൊളുത്തുന്ന വോചോടോപങ്ങളും ഈ നിലവിളിയെ മുക്കിക്കളയരുതെന്നുമുള്ള പാപ്പായുടെ വാക്കുകളും പത്രക്കുറിപ്പ് എടുത്തു പറയുന്നു.  

യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല, മറിച്ച് അവ വർദ്ധമാനമാക്കുകയും ജനങ്ങളുടെ ചരിത്രത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും ഈ മുറിവുകൾ സൗഖ്യമാക്കുന്നതിന് തലമുറകൾ വേണ്ടിവരുമെന്നും ഒരു സായുധ വിജയത്തിനും അമ്മമാരുടെ വേദന, കുട്ടികളുടെ ഭയം, കവർച്ചചെയ്യപ്പെട്ട ഭാവി എന്നിവയ്ക്ക് പരിഹാരമേകാൻ കഴിയില്ലയെന്നും പാപ്പാ പറഞ്ഞതും പത്രക്കുറിപ്പിൽ അനുസ്മരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് 1949 ജൂലൈ 19-ന് റോമിൽ വിശുദ്ധ ലോറൻസിൻറെ നാമത്തിലുള്ള “സാൻ ലൊറേൻസൊ” പരിസരത്ത് ബോംബാക്രമണം നടന്നത് വിശ്വാസത്തിൽ അനുസ്മരിക്കുന്നതിൻറെ ഭാഗമായിട്ടാണ് ഈ വിശുദ്ധ ലോറൻസിൻറെ ബസിലിക്ക ജാഗരപ്രാർത്ഥനയ്ക്ക് തിരഞ്ഞെടുത്തതെന്ന് റോം രൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആ ബോബാക്രമണത്തെ അതീജീവിച്ചവരെ പന്ത്രണ്ടാം പീയൂസ് പാപ്പാ സന്ദർശിച്ചിരുന്നു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്

    സഭാമാതാവ് ഇന്ന് നമ്മുടെ ചിന്തയ്ക്കായി നൽകിയിരിക്കുന്നത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും, ആ വെളിപ്പെടുത്തലിലൂടെ മനുഷ്യന് ലഭിക്കുന്ന രക്ഷയുടെയും നിത്യജീവന്റെയും അതിമനോഹരമായ രഹസ്യങ്ങളാണ്. പഴയനിയമത്തിലെ ഹോറെബ് മലയിൽ മോശ കണ്ട കത്തുന്ന മുൾപ്പടർപ്പ് മുതൽ, പുതിയനിയമത്തിൽ കുരിശിൽ ഉയർത്തപ്പെട്ട മിശിഹാ വരെ നീണ്ടുനിൽക്കുന്ന…

    Read more

    Continue reading
    ദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്

    കത്തോലിക്കാ സഭയുടെ ദരിദ്രരോടുള്ള പരിഗണനയെ സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നുണ്ട്. പാശ്ചാത്യസഭയിലെയും, പൗരസ്ത്യസഭയിലെയും  സഭാപിതാക്കന്മരുടെ അനുഭവക്കുറിപ്പുകൾ ഇവിടെ വിവരിക്കുന്നുണ്ട്. അതിൽ പൗരസ്ത്യസഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ  ശക്തമായ പാവങ്ങളോടുള്ള അനുഭവം എക്കാലത്തും, സഭയെ ജീവകാരുണ്യമേഖലയിൽ മുൻപോട്ടു നയിക്കുവാൻ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *