സുവിശേഷാധിഷ്ഠിതമായ ജീവിതത്തിലേക്ക് നാം മടങ്ങണം: ലിയോ പതിനാലാമൻ പാപ്പാ

സന്യാസസഭകളുടെ പ്രാഥമിക പ്രചോദനം സുവിശേഷമായിരുന്നുവെന്നും, അതിനാൽ നിന്നുമാണ് മറ്റെല്ലാ നിയമങ്ങളും, ക്രമങ്ങളും വന്നതെന്നും ഓർമ്മപെടുത്തിക്കൊണ്ട്, സ്രോതസ്സുകളിലേക്കുള്ള തിരിച്ചുവരവിനും, ഭാവിയിലേക്കുള്ള വീക്ഷണത്തിനും ക്ഷണിച്ചുകൊണ്ട്,  മറിയത്തിന്റെ സേവകർ (സെർവി ദി മരിയ) സന്യാസസഭയുടെ 215-ാമത് പൊതു ചാപ്റ്ററിൽ അംഗങ്ങളായിരിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ, നവംബർ മാസം ഇരുപത്തിനാലാം തീയതി സ്വകാര്യസദസ് അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

ഒരാൾ എത്രത്തോളം ഒരാളുടെ ഉത്ഭവത്തിലേക്ക് മടങ്ങുന്നുവോ അത്രയധികം സർഗ്ഗാത്മകതയ്ക്കും പ്രവചനത്തിനും  പ്രാപ്തനാകുന്നുവെന്നു പാപ്പാ എടുത്തുപറഞ്ഞു. സന്യാസസഭകളുടെ ഏക ആദർശം ക്രിസ്തുവാണെന്നും, അവനെ മുറുകെ പിടിക്കുവാനും ആഹ്വാനം ചെയ്ത പാപ്പാ, വിശുദ്ധ പൗലോസിനെപ്പോലെ, ‘എനിക്ക് ജീവിക്കുന്നത് ക്രിസ്തു ആകുന്നു’ എന്ന് സന്യാസികൾ ഏറ്റുപറയണമെന്നും കൂട്ടിച്ചേർത്തു.

സുവിശേഷത്തിനു ശേഷം, സഭകളുടെ നിയമാവലിയിലേക്കു അംഗങ്ങൾ തിരിച്ചു നടക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു. ഇവ “വ്യാഖ്യാനാത്മക താക്കോൽ” വാഗ്ദാനം ചെയ്യുന്നുവെന്നും, അത് ഉപയോഗിച്ച് ആത്മാവിന്റെ സഹായത്തോടെ, ദൈവവചനം നിങ്ങളോട് പറയുന്നത് വായിക്കാനും വ്യാഖ്യാനിക്കാനും കഴിയുമെന്നും പാപ്പാ പറഞ്ഞു.

മൂന്നാമതായി, ദരിദ്രരുടെ നിലവിളി കേൾക്കുക എന്നതിലേക്കുള്ള തിരിച്ചുവരവും പാപ്പാ അനുസ്മരിച്ചു. ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്ത് സേവകരായിരിക്കുവാനും, വ്യത്യാസങ്ങളെ വിലമതിച്ചുകൊണ്ട് നമ്മെ ഒന്നിപ്പിക്കുന്നത് കെട്ടിപ്പടുക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. ഇക്കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനു, സവിശേഷമായ സാഹോദര്യം, സേവനം, മരിയൻ ആത്മീയത എന്നീ മൂന്ന് മാർഗങ്ങളും പാപ്പാ ശുപാർശ ചെയ്തു.

ക്രിസ്തുവിൽ ശക്തമായ സൗഹൃദത്താൽ ബന്ധപ്പെട്ടിരിക്കുന്ന നിരവധി ആളുകളുടെ സാഹോദര്യമാണ് സഭയുടെ അടിത്തറ എന്ന് പറഞ്ഞ പാപ്പാ, വിവിധ കാരണങ്ങളാൽ, ആളുകൾ വിഭജിക്കപ്പെടുന്നിടത്ത്, സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വാഹകരാകാൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു എടുത്തു പറഞ്ഞു.

ഈ സാഹോദര്യമാണ്, മറ്റുളവർക്കായുള്ള സേവനത്തിനു നമ്മെ ഒരുക്കുന്നതെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരനും സഹോദരിയും മുറിവേൽക്കുന്നിടത്ത്, കർത്താവ് ആഗ്രഹിക്കുന്നതുപോലെ സന്നിഹിതരാകണമെന്നും, അതിനു സഭ നാളിതുവരെ ചെയ്ത പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കൂട്ടിച്ചേർത്തു.

ദൈവവചനത്തെ അടിസ്ഥാനമാക്കിയും ഉറച്ച ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ പരാമർശങ്ങളോടെയും സഭയിൽ മരിയൻഭക്തി പ്രോത്സാഹിപ്പിക്കുന്നത് തുടരുവാനും പാപ്പാ ആഹ്വാനം ചെയ്തു. സഭയെ ഏല്പിച്ചിരിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളുടെ അജപാലന ശുശ്രൂഷകളെയും, പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്

    സഭാമാതാവ് ഇന്ന് നമ്മുടെ ചിന്തയ്ക്കായി നൽകിയിരിക്കുന്നത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും, ആ വെളിപ്പെടുത്തലിലൂടെ മനുഷ്യന് ലഭിക്കുന്ന രക്ഷയുടെയും നിത്യജീവന്റെയും അതിമനോഹരമായ രഹസ്യങ്ങളാണ്. പഴയനിയമത്തിലെ ഹോറെബ് മലയിൽ മോശ കണ്ട കത്തുന്ന മുൾപ്പടർപ്പ് മുതൽ, പുതിയനിയമത്തിൽ കുരിശിൽ ഉയർത്തപ്പെട്ട മിശിഹാ വരെ നീണ്ടുനിൽക്കുന്ന…

    Read more

    Continue reading
    ദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്

    കത്തോലിക്കാ സഭയുടെ ദരിദ്രരോടുള്ള പരിഗണനയെ സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നുണ്ട്. പാശ്ചാത്യസഭയിലെയും, പൗരസ്ത്യസഭയിലെയും  സഭാപിതാക്കന്മരുടെ അനുഭവക്കുറിപ്പുകൾ ഇവിടെ വിവരിക്കുന്നുണ്ട്. അതിൽ പൗരസ്ത്യസഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ  ശക്തമായ പാവങ്ങളോടുള്ള അനുഭവം എക്കാലത്തും, സഭയെ ജീവകാരുണ്യമേഖലയിൽ മുൻപോട്ടു നയിക്കുവാൻ…

    Read more

    Continue reading

    One thought on “സുവിശേഷാധിഷ്ഠിതമായ ജീവിതത്തിലേക്ക് നാം മടങ്ങണം: ലിയോ പതിനാലാമൻ പാപ്പാ

    Leave a Reply

    Your email address will not be published. Required fields are marked *