വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ സഭയിൽ പുതിയ വേദപാരംഗതൻ

2010 സെപ്റ്റംബർ 19-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും തുടർന്ന് 2019 ഒക്ടോബർ 13-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ, നവംബർ മാസം ഒന്നാം തീയതി മുതൽ സഭയുടെ വേദപാരംഗതൻ എന്ന നിലയിൽ അറിയപ്പെടും. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ജൂലൈ 31-ന് ലിയോ പതിനാലാമൻ പാപ്പാ നടത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ, സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി ത്രികാലജപ വേളയിലാണ് പാപ്പാ നൽകിയത്.

“അടുത്ത നവംബർ 1 ന്, വിദ്യാഭ്യാസ മേഖലയിൽ ഉള്ളവരുടെ  ജൂബിലിയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രത്തിന്റെ നവീകരണത്തിനും , ക്രൈസ്തവ സിദ്ധാന്തത്തിന്റെ വികാസത്തിനും നിർണായക സംഭാവന നൽകിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന് ഞാൻ വേദപാരംഗതൻ എന്ന പദവി നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”, ഇതായിരുന്നു പാപ്പായുടെ വാക്കുകൾ.

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ജോൺ ഹെൻറി ന്യൂമാൻ, ആംഗ്ലിക്കൻ സഭയിലെ ഒരു പുരോഹിതനായിരുന്ന കാലത്ത്, സഭയുടെ പാരമ്പര്യങ്ങളിലും വിശ്വാസ്യതയിലും ഊന്നൽ നൽകിക്കൊണ്ട് കത്തോലിക്കാ സഭയുടെ പല തത്ത്വങ്ങളോടും ആഭിമുഖ്യം പുലർത്താൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും ബ്രിട്ടനിലെ മതപരമായ ചിന്തകളെ കാര്യമായി സ്വാധീനിച്ചു. ക്രമേണ, ആംഗ്ലിക്കൻ സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള വിശ്വാസപരമായ വ്യത്യാസങ്ങൾ അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് മാറാൻ പ്രേരിപ്പിച്ചു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്

    സഭാമാതാവ് ഇന്ന് നമ്മുടെ ചിന്തയ്ക്കായി നൽകിയിരിക്കുന്നത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും, ആ വെളിപ്പെടുത്തലിലൂടെ മനുഷ്യന് ലഭിക്കുന്ന രക്ഷയുടെയും നിത്യജീവന്റെയും അതിമനോഹരമായ രഹസ്യങ്ങളാണ്. പഴയനിയമത്തിലെ ഹോറെബ് മലയിൽ മോശ കണ്ട കത്തുന്ന മുൾപ്പടർപ്പ് മുതൽ, പുതിയനിയമത്തിൽ കുരിശിൽ ഉയർത്തപ്പെട്ട മിശിഹാ വരെ നീണ്ടുനിൽക്കുന്ന…

    Read more

    Continue reading
    ദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്

    കത്തോലിക്കാ സഭയുടെ ദരിദ്രരോടുള്ള പരിഗണനയെ സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നുണ്ട്. പാശ്ചാത്യസഭയിലെയും, പൗരസ്ത്യസഭയിലെയും  സഭാപിതാക്കന്മരുടെ അനുഭവക്കുറിപ്പുകൾ ഇവിടെ വിവരിക്കുന്നുണ്ട്. അതിൽ പൗരസ്ത്യസഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ  ശക്തമായ പാവങ്ങളോടുള്ള അനുഭവം എക്കാലത്തും, സഭയെ ജീവകാരുണ്യമേഖലയിൽ മുൻപോട്ടു നയിക്കുവാൻ…

    Read more

    Continue reading

    One thought on “വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ സഭയിൽ പുതിയ വേദപാരംഗതൻ

    Leave a Reply

    Your email address will not be published. Required fields are marked *