
യേശുവിന്റെ കുരിശ് വഹിക്കാൻ സഹായിച്ച കിറേനെക്കാരൻ ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഓശാനഞായർ ദിനത്തിലേക്കായി തയ്യാറാക്കിയ തന്റെ പ്രഭാഷണത്തിലാണ് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശ് വഹിച്ച ശിമെയോന്റെ പ്രവർത്തിയുടെ പ്രാധാന്യം പാപ്പാ എടുത്തുകാണിച്ചത്. കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും പ്രഭാഷണം വായിക്കുകയും ചെയ്തത്. വിശുദ്ധബലിയുടെ അവസാനം ഫ്രാൻസിസ് പാപ്പായും ചത്വരത്തിലെത്തി.