തീർത്ഥാടനം നമ്മുടെ വിശ്വാസജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു – പാപ്പാ

നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ അകറ്റിനിറുത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്കുവഹിക്കുന്നുവെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിച്ചു.

ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെൻഹാഗെൻ രൂപതയിൽ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീർത്ഥാടകരെ ജൂലൈ 5-ന് ശനിയാഴ്ച  (05/07/25) രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

ദൈവിക പുണ്യമായ പ്രത്യാശയിൽ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീർത്ഥാടനം എന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ, “നിത്യ നഗരം” ആയ റോമിലേക്കുള്ള തീർത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീർത്ഥാടകരുടെ കാലടികൾ പിൻചെന്നാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവൻ നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

യുവജനത്തെ പ്രത്യേകം അഭിവാദ്യം ചെയ്യവെ പാപ്പാ, ദൈവം അവരെ ഓരുരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് ഈ ജിവിതത്തിൽ ഒരു ലക്ഷ്യവും ദൗത്യവും നല്കിക്കൊണ്ടാണെന്ന് ഓർമ്മിപ്പിച്ചു. ആകയാൽ ദൈവസ്വരം ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ ഉപരിവ്യക്തമായി ശ്രവിക്കുന്നതിന് ഈ തീർത്ഥാടനാവസരം ശ്രവണത്തിനും പ്രാർത്ഥനയ്ക്കുമായി ഉപയോഗപ്പെടുത്താൻ പാപ്പാ യുവതയ്ക്ക് പ്രചോദനം പകർന്നു.

അദ്ധ്യപകരെ അഭിവാദ്യം ചെയ്ത പാപ്പാ, യുവജനത്തോടു പറഞ്ഞത് അവരെ സംബന്ധിച്ചും പ്രസക്തമാണെന്ന് സൂചിപ്പിച്ചു. കുട്ടികളെ രൂപവത്ക്കരിക്കുകയെന്ന സുപ്രധാന ദൗത്യം നിക്ഷിപ്തമായിരിക്കുന്ന അദ്ധ്യാപകരിൽ യുവജനം വിശ്വാസജീവിത മാതൃക തേടുന്നുവെന്ന് പാപ്പാ പറഞ്ഞു. റോമിൽ നിന്ന് സ്വഭവനങ്ങളിൽ തിരിച്ചെത്തുന്നതോടെ ഈ തീർത്ഥാടനം അവസാനിക്കുന്നില്ലയെന്നും മറിച്ച്, അത്, “ശിഷ്യത്വത്തിൻറെ അനുദിന തീർത്ഥാടനത്തിലേക്ക്” ശ്രദ്ധ തിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

     “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

    Read more

    Continue reading
    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *