കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

 “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ ജൂബിലി വർഷമായതിനാലാണ്, ഈ പ്രത്യേകമായ പ്രമേയം പഠനത്തിനും, ചിന്തകൾക്കുമായി എടുത്തിരിക്കുന്നത്. ആരാധനക്രമ ആഘോഷത്തിൽ ‘വിശ്വാസത്തിന്റെ ജീവനുള്ള ഹൃദയം വീണ്ടും കണ്ടെത്താൻ’ ഇറ്റലിയിലെ സഭയെ ക്ഷണിക്കുന്നതാണ് ഇത്തവണത്തെ പഠന വാരത്തിന്റെ ലക്‌ഷ്യം.

ആരാധനാക്രമത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വിശ്വാസികളെ  പ്രാർത്ഥനയുടെ തീക്ഷ്ണതയിലേക്ക് നയിക്കുന്ന എല്ലാവരോടുമുള്ള അഗാധമായ കൃതജ്ഞത പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. പഠന വാരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന എല്ലാവർക്കും  ആശംസകൾ അർപ്പിച്ച പാപ്പാ, അവരുടെ അവതരണങ്ങൾ, സഭയിൽ വിശ്വാസികൾക്ക്, ആരാധനക്രമ ആഘോഷങ്ങൾക്ക്, സുവിശേഷവത്ക്കരണത്തിൽ പുതിയ ഉണർവ് നല്കട്ടെയെന്നും പറഞ്ഞു.

ഈ പഠനവാരം, വിപുലമായ അജപാലനമാർഗനിർദേശങ്ങൾക്കും, ചിന്തകൾക്കും വഴിയൊരുക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അപ്രകാരം, ദേവാലയങ്ങൾ വിശ്വാസികൾക്ക് അവരുടെ വിശ്വാസം ആഘോഷിക്കുവാനും, കൂദാശകളിൽ കർത്താവിന്റെ സജീവമായ സാന്നിധ്യം അനുഭവിക്കുവാനും, സാഹോദര്യ കൂട്ടായ്‌മയിൽ ജീവിക്കാനുമുള്ള ഇടങ്ങളായി മാറട്ടെയെന്നും പാപ്പാ പറഞ്ഞു. തന്റെ അപ്പസ്തോലിക ആശിർവാദവും പാപ്പാ നൽകി.  

ഫാ. ജിനു തെക്കേത്തലക്കൽ

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading
    സമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ

    സമകാലീനലോകത്തിന്റെ നിലവിലെ പ്രയാണം ഒരേ സമയം ആശങ്കയുളവാക്കുന്നതും, എന്നാൽ അതേസമയം ഏവർക്കും ദൈവികപദ്ധതിയനുസരിച്ച് സമാധാനത്തിലും സ്വാതന്ത്ര്യത്തിലും പൂർണ്ണതയിലും ജീവിക്കാൻ സാധിക്കുന്ന യഥാർത്ഥ മാനവികപുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. “നവലോകഗതി: വൻകിടശക്തികളുടെ നയങ്ങൾ, അന്താരാഷ്ട്രകമ്പനികളുടെ ആധിപത്യം, മാനവികപുരോഗതിയുടെ ഭാവി” എന്ന…

    Read more

    Continue reading

    One thought on “കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

    Leave a Reply

    Your email address will not be published. Required fields are marked *