പരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ

മാൾട്ടയിലെ ഗോസോ കത്തീഡ്രലിൽ, പരിശുദ്ധ സ്വർഗ്ഗാരോപിത അമ്മയുടെ കിരീട ധാരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ആഘോഷങ്ങൾക്ക്, മെത്രാൻ സിനഡിന്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രെച്ചിനെ,  ലിയോ പതിനാലാമൻ പാപ്പാ  തന്റെ പ്രത്യേക ദൂതനായി നിയമിച്ചു.

കത്തീഡ്രൽ  ദേവാലയത്തിന്റെ പ്രധാന അൾത്താരയ്ക്ക് മുകളിലായിട്ടാണ്, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. 1971 ലാണ് പ്രതിഷ്ഠ നടന്നത്. 2025 ഓഗസ്റ്റ് 15 ന്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ദിനത്തിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്.

ആഗസ്റ്റ് മാസം ഒൻപതാം തീയ്യതി, ലിയോ പതിനാലാമൻ പാപ്പാ, കർദിനാളിനയച്ച കത്തിൽ, രക്ഷാകര ചരിത്രത്തിൽ പരിശുദ്ധ അമ്മ വഹിച്ച പങ്കിനെ പ്രത്യേകം അനുസ്മരിക്കുകയും, മാതാവിനോടുള്ള ഭക്തി ക്രൈസ്തവജീവിതത്തിൽ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു. “കൃപയുടെ വക്താവും വിശുദ്ധിയുടെ മാതൃകയുമായി എല്ലാ സൃഷ്ടികൾക്കും മുൻപേ  ദൈവം മുൻകൂട്ടി നിശ്ചയിച്ചതും നിയമിച്ചതുമായ മനുഷ്യവ്യക്തിയാണ് പരിശുദ്ധ അമ്മയെന്നാണ്” കത്തിൽ പ്രത്യേകം അടിവരയിടുന്നത്.

മാതാവിന്റെ സ്വർഗ്ഗാരോപണത്തെക്കുറിച്ചു ചിന്തിക്കുവാനും, ദൈവത്തോടുള്ള വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും അടയാളമായ സ്വർണ്ണകിരീടത്താലും, വിലയേറിയ കല്ലുകളാൽ അലംകൃതമായ പരിശുദ്ധ അമ്മയുടെ ചിത്രത്തെ ധ്യാനിക്കുവാനും ഈ തിരുനാൾ സഹായകരമാകട്ടെയെന്നും പാപ്പാ കത്തിൽ ആശംസിച്ചു. ഈ തിരുനാൾ പരിശുദ്ധ അമ്മയെ ആദരിക്കുന്നതിനു മാത്രമല്ല, സുവിശേഷ ആനന്ദത്തിൽ നമ്മുടെ വിശ്വാസത്തിൽ വളരുന്നതിനും ഇടയാകട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

“ഈ സംഭവത്തിന്റെ പ്രാധാന്യവും സന്തോഷവും കൂടുതൽ യോഗ്യമായ രീതിയിൽ എടുത്തുകാണിക്കുന്നതിനാണ്” താൻ ഈ ദൗത്യം കർദ്ദിനാൾ ഗ്രെച്ചിനെ ഏൽപ്പിച്ചതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഈ വിശുദ്ധ ജൂബിലി വർഷത്തിൽ വിശ്വാസം, പ്രത്യാശ, പരസ്നേഹം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാൻ ഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ കത്ത് ഉപസംഹരിക്കുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

     “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

    Read more

    Continue reading
    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading

    One thought on “പരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ

    Leave a Reply

    Your email address will not be published. Required fields are marked *