സംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുക

പ്രശ്നങ്ങൾക്ക് പരിഹൃതിയുണ്ടാക്കാൻ യുദ്ധത്തിനാകില്ലെന്നും ആകയാൽ സംഭാഷണത്തിലൂടെ അഹിംസയിലേക്കു കടക്കാനും പരിഹാരങ്ങൾ കണ്ടെത്താനും എപ്പോഴും ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘മൃദു നയതന്ത്ര’ത്തിനായിട്ടാണ് പരിശുദ്ധസിംഹാസനം പ്രവർത്തിക്കുന്നതെന്നും പാപ്പാ. വത്തിക്കാനിൽ നിന്നു 30 കിലോമീറ്ററിലേറെ തെക്കുകിഴക്കുമാറി റോമിനു പുറത്തായി അൽബാനി കുന്നുകളിൽ സ്ഥിതിചെയ്യുന്ന അരമനയിൽ ആഗസ്റ്റ് 13-ന്  ബുധനാഴ്ച വൈകുന്നേര ഏതാനും ദിവസത്തെ വിശ്രമത്തിനായി ഒരിക്കൽ കൂടി എത്തിയ ലിയൊ പതിനാലാമൻ പാപ്പാ അവിടെ പാപ്പായുടെ വരവും കാത്തു നിന്നിരുന്ന പത്രവർത്തകരുടെ ചോദ്യത്തിനു മറുപടിനല്കുയായിരുന്നു.

സംഘർഷവിരാമത്തിനായി പരിശുദ്ധസിംഹാസനം എന്തുചെയ്യുന്നു എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോഴാണ് പാപ്പാ പരിശുദ്ധസിംഹാസനം അവലംബിച്ചിരിക്കുന്ന “മൃദു നയതന്ത്രജ്ഞത”യെക്കുറിച്ച് വിശദീകരിച്ചത്.

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണൾഡ് ജോൺ ട്രംപും (Donald John Trump) റഷ്യയുടെ പ്രസിഡൻറ് വ്ലാഡിമിർ വ്ലാഡിമിറോവിച്ച് പുട്ടിനും   (Vladimir Vladimirovich Putin) തമ്മിൽ ആഗസ്റ്റ് 15-ന് നടക്കാൻപോകുന്ന ഉച്ചകോടിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാപ്പാ, സദാ തേടേണ്ടത് വെടിനിറുത്തലാണെന്നും അക്രമത്തിനും മരണത്തിനും വിരാമമിടണമെന്നും പറഞ്ഞു.

ഗാസയിലെ ജനങ്ങളെക്കുറിച്ചുയർന്ന ചോദ്യത്തിന് പാപ്പാ അവിടെ മാനവികപ്രതിസന്ധിക്കറുതിവരുത്തേണ്ടതിൻറെ അടിയന്തിരപ്രാധാന്യം ചൂണ്ടിക്കാട്ടി. ഭീകരപ്രവർത്തനത്തിൻറെ ഫലമായ അക്രമങ്ങളെക്കുറിച്ചും ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും തടവിലാക്കപ്പെട്ടിരിക്കുന്നവരെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ബന്ദികൾ മോചിപ്പിക്കപ്പടണമെന്ന് പറഞ്ഞ പാപ്പാ ഗാസയിൽ പട്ടിണി മൂലം മരണമടയുന്നവരെ പ്രത്യേകം അനുസ്മരിച്ചു.

ജോയി കരിവേലി

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

     “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

    Read more

    Continue reading
    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading

    One thought on “സംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുക

    Leave a Reply

    Your email address will not be published. Required fields are marked *