
“നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.” (യോഹ 15:16)
ഈശോയിൽ പ്രിയ സഹോദരങ്ങളേ, കർത്താവ് തൻ്റെ ശുശ്രൂഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് സ്വന്തമാക്കിയവരാണ് സമർപ്പിതർ. സമ്പൂർണ്ണ സമർപ്പണത്തിലൂടെയും വ്രതബദ്ധ ജീവിതത്തിലൂടെയും കർത്താവിനുവേണ്ടി ആത്മാക്കളെ നേടുക എന്ന തങ്ങളെക്കുറിച്ചുള്ള ദൈവഹിതം പൂർണ്ണമായും നിറവേറ്റാൻ ആവശ്യമായ സകല കൃപകളും അനുഗ്രഹങ്ങളും അഭിഷേകവും സ്വീകരിക്കാൻ ആർ.ആർ.സി ധ്യാനകേന്ദ്രത്തിൽ ദൈവാത്മാവൊരുക്കുന്ന അഭിഷക കൂട്ടായ്മയാണ് സമർപ്പിതരുടെ മാസധ്യാനം. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ ജപമാലയും വചനപ്രഘോഷണവും കുമ്പസാരവും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഈ മാസത്തെ മാസധ്യാനം 2025 ജൂലൈ 19 -ാം തീയ്യതി ശനിയാഴ്ച നടത്തപ്പെടുന്നു. ഈ ശുശ്രൂഷയിലേക്ക് എല്ലാ സമർപ്പിത സഹോദരിമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.