
“എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.”
ഫിലിപ്പി 4 : 13
യേശുക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ, കർത്താവ് തൻറെ ദൈവരാജ്യ ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേകം അഭിഷേകം ചെയ്തു തെരഞ്ഞെടുത്തിരിക്കുന്നവരാണ് സമർപ്പിതർ. ദൈവത്തിൻറെ ശക്തിയിൽ ആശ്രയിച്ച് തളരാതെ ദൈവം അവരെ ഏൽപ്പിച്ച ദൗത്യം വിശുദ്ധിയോടും വിശ്വസ്തതയോടും ചെയ്യാൻ, പരിശുദ്ധാത്മാവിനാൽ കൂടുതൽ അഭിഷേകം ഉള്ളവരാകാൻ, അനേകം ആത്മാക്കളെ ഈശോയ്ക്ക് വേണ്ടി നേടിയെടുക്കാൻ, സ്വർഗ്ഗരാജ്യത്തിന്റെ കരുത്തുറ്റ പോരാളികൾ ആയിത്തീരാൻ, ആർ. ആർ.സി. ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മാവ് ഒരുക്കുന്ന അഭിഷേക കൂട്ടായ്മയാണ് സമർപ്പിതർക്ക് വേണ്ടിയുള്ള മാസധ്യാനം. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഈ ശുശ്രൂഷ നടത്തപ്പെടുന്നു. ജപമാലയും വചനപ്രഘോഷണവും കുമ്പസാരവും വിശുദ്ധ കുർബാനയും ഈ ശുശ്രൂഷയിൽ ഉണ്ടായിരിക്കുന്നതാണ്. ഈ ജൂൺ മാസത്തെ മാസ ധ്യാനം 2025 ജൂൺ 21 ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ പ്രിയപ്പെട്ട സമർപ്പിത സഹോദരിമാരെയും യേശുവിൻറെ നാമത്തിൽ മാസധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.