മാധ്യമങ്ങൾ സഭയിലും സമൂഹത്തിലും

നമ്മൾ ജീവിക്കുന്ന കാലഘട്ടം മാധ്യമങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുകയാണ്. പ്രഭാതത്തിൽ ഉണരുന്നത് മുതൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പുള്ള സമയം വരെയും മാധ്യമങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. മാധ്യമങ്ങൾ നമ്മിൽ നിന്ന് അകന്നിരിക്കുന്ന ഒരു ദിവസത്തെയോ എന്തിന്‌ മണിക്കൂറുകളെ കുറിച്ചോ ചിന്തിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ ലേഖനം നിങ്ങളുമായി പങ്കുവയ്ക്കുക മാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഓരോ കാലഘട്ടത്തിലും മാധ്യമങ്ങളുടെ ഉപയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും നമ്മൾ അംഗമായിരിക്കുന്ന സഭയും നേതൃത്വവും മാധ്യമ ഉപയോഗത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകളെ കുറിച്ചാണ്.

മാധ്യമങ്ങൾ പൊതുസമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയമായ എന്തുതന്നെ സംഭവിച്ചാലും അതിനെ എങ്ങനെ നോക്കി കാണണം എന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്താവലോകനത്തിലൂടെ രാഷ്ട്രീയത്തെയും ധാർമ്മികതയെയും മതം, സംസ്കാരം എന്നിവയെയും കുറിച്ചുള്ള പൊതുജനഭിപ്രായത്തെയും സ്വാധീനിക്കാൻ കഴിയുന്നു. സമൂഹത്തിൽ നടക്കുന്ന ഒരു സംഭവത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. കൂടുതൽ വാർത്ത പ്രാധാന്യമുള്ള വിഷയങ്ങളെ പൊതുസമൂഹത്തിൽ മുൻഗണന നൽകുന്നു. മൂല്യങ്ങളും ജീവിതശൈലികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ഒരെളുപ്പ വഴിയായി മാധ്യമങ്ങൾ നിലകൊള്ളുന്നു.

നാം ആയിരിക്കുന്ന സമൂഹം ഓരോ കാലഘട്ടത്തിനനുസൃതമായി മാറ്റത്തിന് വിധേയമായിട്ടുണ്ട്‌. മാധ്യമങ്ങളുടെ കാര്യത്തിലും അപ്രകാരമുള്ള കാലോചിതമായ മാറ്റം സംഭവിച്ചതായി നമുക്ക് നോക്കിക്കാണാൻ സാധിക്കുന്നു. പരമ്പരാഗത മാധ്യമോപാധികളായ പത്രങ്ങൾ മാറ്റ്‌ പുസ്തകങ്ങൾ എന്നിവയിൽ നിന്നും ആധുനിക പ്ലാറ്റ്‌ഫോമുകളിലുള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഓൺലൈൻ പത്രമാധ്യമങ്ങൾ എന്നിവയുടെ കുതിച്ചു ചാട്ടത്തിലേക്ക് മാറിയിരിക്കുന്നു. ഇപ്രകാരമുള്ള മാധ്യമ മുന്നേറ്റം ദൃശ്യ ആവിഷ്കരണം, വാർത്തകളെ കുറിച്ചുള്ള വിശാലമായ വ്യാപ്തി, വിനിമയം, തത്സമയം ഫീഡ്ബാക്ക് എന്നിവ രൂപപ്പെടുവാൻ കാരണമായി തീർന്നു. സഭ എല്ലാകാലത്തും മാധ്യമങ്ങളോട് വളരെ പോസിറ്റീവായ സമീപനം സ്വീകരിച്ചിട്ടുണ്ട്. സവിശേഷവൽക്കരണത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി സഭ മാധ്യമങ്ങളെ കാണുന്നു. ഓൺലൈൻ വിശ്വാസ സമൂഹത്തെ സൃഷ്ടിക്കുവാനും കുർബാനകൾ, വചനപ്രഘോഷണം, മതപഠന ക്ലാസുകകളുടെ പ്രോത്സാഹനം, യുവജനങ്ങളുമായുള്ള സംവാദം എന്നിവ നടത്തുന്നതിനും മാധ്യമങ്ങളെ സഭ ഉപയോഗിക്കുന്നു. ഈ മേഖലയിലുണ്ടായിട്ടുള്ള വളര്‍ച്ചകളെല്ലാം ആധുനിക മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ സഭ കൈവരിച്ചിട്ടുള്ള നേട്ടമാണ്. എന്നാൽ തെറ്റായ വിവാദങ്ങളും വ്യാജവാർത്തകളും അശ്ലീല ചുവയുള്ള വസ്തുതകളും വിദ്വേഷപ്രസംഗം എന്നിവയ്ക്കെതിരെയും എപ്പോഴും കരുത്തുള്ളവരായിരിക്കുവാനും സഭ നമ്മെ പ്രത്യേകമായി ഓർമ്മപ്പെടുത്തുന്നു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

    വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

    Read more

    Continue reading
    കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

    ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *