
പ്രിയപ്പെട്ടവരെ, RRC ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചകളിൽ നടത്തപ്പെടാറുള്ള മരിയൻ നൈറ്റ് ഈ ജൂലൈ മാസം 25-ാം തീയ്യതി വെള്ളിയാഴ്ച രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ നടത്തപ്പെടുന്നു. നമ്മുടെ അമ്മയായ പരി. അമ്മയോടൊപ്പം ഈശോയെ ആരാധിച്ച് അഭിഷേകത്താൽ നിറയാൻ ദൈവകൃപയുടെ ഈ രാത്രിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വി. ബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്.