
ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ സുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമപ്പുറം ജീവിതം ഇന്ന് എന്ത് നല്‍കുന്നുവെന്നും നല്‍കിയെന്നും ചിന്തിച്ചു നോക്കണം.
30 വെള്ളി നാണയത്തിന്റെ പേരില്‍ യൂദാസ് സമാധനത്തിന്റെ പുത്രനെ ഒറ്റിക്കൊടുത്തു. 30 വെള്ളിക്കാശ് അവന് പലതും കൊണ്ടുവരുമെന്ന് കരുതി. പക്ഷെ ഒടുവില്‍ അവന്‍ കെട്ടി ഞാന്ന് ചത്തു. ഒരു ഈയമ്പാറ്റപ്പോലെ കുതിച്ചുയര്‍ന്നവന്‍ ജീവിതം മരത്തിലെ ഒരു വള്ളി കയറില്‍ അവസാനിച്ചിരിക്കുന്നു. ക്രിസ്തുവിനെ മറന്ന് അവന്റെ വചനങ്ങളെ തള്ളിക്കളഞ്ഞ് നീങ്ങിയപ്പോഴൊക്കെ നമ്മളറിഞ്ഞിരുന്നില്ല ജീവിതത്തിന്റെ പോക്ക് നാശത്തിലേക്കാണെന്നത്.
പ്രിയ സഹോദര സഹോദരി ഒന്നെ പറയാനുള്ളൂ നിന്റെ പോക്ക് ഈയമ്പാറ്റപ്പോലെ പറന്നുയര്‍ന്ന് തീരാനുള്ളതല്ല. മറിച്ച് വിജയത്തിന്റെ കാല്‍വരിയില്‍ വിരിഞ്ഞ കുരിശുപോലെ ഉയര്‍ന്നു നില്‍ക്കാനുള്ളതാണ്. നിന്നെ നോക്കിയവര്‍ പ്രകാശിതരാകണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്.
https://shorturl.fm/6C3Ci
https://shorturl.fm/9gFM3
https://shorturl.fm/qaqE6
https://shorturl.fm/0SN9h
https://shorturl.fm/P7K5b
https://shorturl.fm/F7btc