
“പ്രത്യാശയുടെ ദൈവം നിങ്ങളെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ” (റോമാ 15:13)
പ്രിയമുള്ളവരെ, ആർ. ആർ. സി ബാംഗ്ലൂരില്‍ പെന്തക്കോസ്ത തിരുനാളിനോട് അനുബന്ധിച്ചുള്ള ഒരുക്ക ശുശ്രൂഷ 2025 മെയ് 30 മുതൽ ജൂൺ 7 വരെ വൈകിട്ട് 5 30 മുതൽ 7 30 വരെ നടത്തപ്പെടുകയാണ്. ജപമാല, വിശുദ്ധ കുർബാന, നൊവേന, വചനപ്രഘോഷണം, ആരാധന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. നമ്മുടെ ബലഹീനതയിൽ ശക്തി പകരുന്ന പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനും അവിടുത്തെ ശക്തിയാൽ നമ്മുടെ ജീവിതത്തെ സധൈര്യം കൊണ്ടുപോകുന്നതിനും ഈ ശുശ്രൂഷകൾ നിങ്ങളെ സഹായിക്കും. വിശുദ്ധിയോടും ഒരുക്കത്തോടുമുള്ള നമ്മുടെ ജീവിതം വഴി ക്രിസ്തുവിന് സാക്ഷികൾ ആകാനും ദൈവവചനത്തിന്റെ പ്രഘോഷകരാകാനും നമുക്ക് കഴിയും. ക്രിസ്തുവിന്റെ വചനത്തിന്‍ മികച്ച സാക്ഷികള്‍ ആകുക വഴി നമ്മുടെ ജീവിതത്തിൻറെ ഭൗതിക മേഖലകളെ സർവ്വശക്തനായ ദൈവം വലിയ രീതിയില്‍ അനുഗ്രഹിച്ചുയര്‍ത്തും. അതിന് പരിശുദ്ധാത്മാവിന്റെ കൃപ നമുക്ക് ആവശ്യമാണ് നിങ്ങളെ ഏവരെയും പെന്തക്കോസ്ത ഒരു ശുശ്രൂഷയിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നു
Good evening George Achaa, If you wish to add Testimonies of RRC in the new Renewal Voice, hope it will helps more people can attend the spiritual centre. This is just thoughts. Thank you