
വിജയത്തിലേക്കുള്ള പടവുകള്‍ – 1
ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ ബൈബിളില്‍ എല്ലാ ചെയ്യാന്‍ സമയമുണ്ടായിട്ടും തിരക്കു നടിക്കുകയും വ്യാചമായ നിയമങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട് സുഖലോലുപതയുടെ മടിത്തട്ടില്‍ ഉറങ്ങുകയും വിരാചിക്കുകയും ചെയ്യുന്ന നിയമജ്ഞരെയും ഫരിസേയരെയും കാണാന്‍ കഴിയും. അവര്‍ നിലവിലുള്ള നിയമങ്ങളെ അവരുടെ ആവശ്യത്തിന് സാഹചര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിക്കുകയും പൊതു നന്മ ചെയ്യാതിരിക്കുകയും ചെയ്യുന്നു.
പക്ഷെ ഈശോയും ജീവിതവും ജീവിത രീതികളും അങ്ങനെയല്ലായിരുന്നുവെന്ന് കാണാം. ഒരിക്കല്‍ സാബത്ത് ദിവസം നിഷിധമായതു ചെയ്തു എന്നു പറഞ്ഞു ഈശോയുടെ ശിഷ്യന്മാരെയും ഈശോയെയും വിമര്‍ശിക്കുന്നത് നമുക്ക് കാണാം. അപ്പോള്‍ അവൻ നല്‍കുന്ന മറുപടി മനുഷ്യന്റെ ആവശ്യങ്ങളെ കണ്ടില്ലായെന്നു നടിക്കാതെ നന്മ ചെയ്യാന്‍ നമുക്ക് കഴിയണം എന്ന ചിന്തയായിരുന്നു.
പ്രിയ സഹോദരാ സഹോദരി, നമ്മുടെ ജീവിതത്തിൽ, ചില മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ചില നിയമ കുരുക്കുകള്‍ പറഞ്ഞ് ഒന്നു ചെയ്യാതെ കടന്നുപോകുന്നവരാണ് നമ്മൾ എങ്കില്‍ ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഈശോ നിലവിലുള്ള വ്യര്‍ത്ഥവും നന്മയില്ലാത്തതുമായ സംവിധാനങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ്. നമ്മുടെ ജോലി മേഖലയില്‍, കുടുബത്തില്‍, ഇടവക സമൂഹങ്ങളില്‍, ശുശ്രൂഷ മേഖലകളില്‍ ഈശോയുടെ ഈ ശൈലി കൊണ്ടുവരാന്‍ നമുക്കു കഴിയണം. കാലഹരണപ്പെട്ടതും പഴക്കചെന്നതും അപ്രായോഗ്യകരമായി പിന്തുടരുന്നതുമായ രീതികളെ മാറ്റാനും പുനര്‍നവീകരിക്കാനും കഴിയുന്നിടത്ത് വിജയത്തിന്റെ കൊടിപാറിക്കാന്‍ സാധിക്കും.
പ്രിയമുള്ളവരെ, ഒരു ഗുരുമൊഴിക്കപ്പുറം എനിക്ക് നിങ്ങളോടുള്ള ദൈവസ്ഹത്തിന്റെ അടിയാളമായി നിങ്ങളോരോരുത്തരും വിജയിച്ച് കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഇനിയുള്ള നമ്മുടെ ഗുരു ചിന്തകള്‍ ജീവിത വിജയത്തിന്റെ ചില സൂചികകളായി മാറാനുള്ള ചിന്താ ശകലങ്ങളായിരിക്കും. അതുകൊണ്ട് വായിക്കുന്നതിനപ്പുറം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ദൈവം നിങ്ങളെ വിജയത്തിലെത്തിക്കു. സാമ്പത്തികവും കുടുംബപരവും ജോലിപരവും ശുശ്രൂഷപരവുമായ നിരവധി മേഖലകളില്‍ തളരുമ്പോള്‍ ദൈവം നിങ്ങളെ സാഹയിക്കാന്‍ ഈ ചിന്തകളെ ചേര്‍ത്ത് പിടിക്കുമല്ലോ,
https://shorturl.fm/QaSN0