
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം”. മത്താ (11:28).
ഈശോയിൽ സ്നേഹമുള്ളവരേ, ബാംഗ്ലൂർ RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ജൂലൈ 11, 12 , 13 തീയ്യതികളിൽ വൈകുന്നേരം 4:30 മുതൽ 9 മണി വരെ കോഴിക്കോട് കടലുണ്ടി എൽ – റൂഹാ ധ്യാനകേന്ദ്രത്തിൻ്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ബഹുമാനപ്പെട്ട റാഫേൽ കോക്കാടൻ CMI അച്ചൻ നയിക്കുന്ന ‘എൽ-റൂഹാ ബൈബിൾ’ കൺവെൻഷൻ നടത്തപ്പെടുന്നു. അഭിഷേകം നിറഞ്ഞ വചനപ്രഘോഷണവും ആത്മാവിനെ തൊട്ടുണർത്തുന്ന ആരാധനയും വിടുതലിൻ്റെയും സൗഖ്യത്തിൻ്റെയും പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. നമ്മുടെയും ബാഗ്ലൂർ ദേശത്തിൻ്റെയും നവീകരണത്തിനും വിശുദ്ധീകരണത്തിനും രക്ഷയ്ക്കും വേണ്ടി സ്വർഗ്ഗം ഒരുക്കിയിരിക്കുന്നതുമായ ഈ ആത്മീയ വിരുന്നിലേയ്ക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.