
തണുപ്പുകാലത്തെ ഒരു ദിവസം വിശുദ്ധ ഫ്രാൻസിസ് അസീസി പെറൂജായിൽ നിന്ന് സെൻറ് മേരി ഓഫ് ഏഞ്ചൽസിലേക്ക് ബ്രദർ ലിയോ യോടൊപ്പം മടങ്ങുകയായിരുന്നു. അതികഠിനമായ തണുപ്പ് അവരെ വളരെയേറെ കഷ്ടത്തിലാക്കി. തനിക്ക് മുമ്പിലായി നടക്കുന്ന ലിയോയെ വിളിച്ചുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് പറഞ്ഞു. ” ബ്രദർ ലിയോ എന്നോട് പറയൂ നാം ആശ്രമത്തിലേക്ക് തിരിച്ചു ചെല്ലുമ്പോൾ നമുക്ക് പരിപൂർണ്ണ സന്തോഷം നൽകുന്നത് എന്തായിരിക്കും?” ലിയോ ഉടനെ മറുപടി പറഞ്ഞു; ” ഫ്രാൻസിസ് നമ്മൾ അവിടെ ചെല്ലുമ്പോൾ ബ്രദർ പോർട്ടർ വിരിച്ച കരങ്ങളോടെ നമ്മെ സ്വീകരിക്കുകയും നമുക്ക് ചൂടുകായുന്നതിന് വേണ്ടി നമ്മെ ഞെരിപ്പോടിന്റെ അരികിൽ ഇരുത്തുകയും ചെയ്താൽ അതായിരിക്കും സമ്പൂർണ്ണമായ സന്തോഷം.” ഫ്രാൻസിസ് വളരെ നിരാശപ്പെട്ടു കൊണ്ട് പറഞ്ഞു; ” അതല്ല അതല്ല ഒരിക്കൽ കൂടി പരിശ്രമിക്കൂ ” അപ്പോൾ ലിയോ വിശദീകരിച്ചു; ഒരു ” നമ്മൾ ആശ്രമത്തിലേക്ക് തിരിച്ചു ചെല്ലുകയും നമുക്ക് വേണ്ടി ആവി പറക്കുന്ന ഓരോ കപ്പ് സൂപ്പ് തയ്യാറാക്കിയിരിക്കുന്നത് കാണുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് പരിപൂർണ്ണമായ സന്തോഷം.” എന്നാൽ ഈ ഉത്തരം കൊണ്ട് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് തൃപ്തനായില്ല. ഒടുവിൽ ലിയോ ഉച്ചത്തിൽ ചോദിച്ചു; ” ഫ്രാൻസിസ് ദൈവസ്നേഹത്തെ പ്രതി ഞാൻ നിന്നോട് യാചിക്കുന്നു എന്താണ് പരിപൂർണ്ണമായ സന്തോഷം” ഫ്രാൻസിസ് അപ്പോൾ പ്രഖ്യാപിച്ചു; ” നമ്മൾ മഴയിൽ കുളിച്ച് ചെളിയിൽ പുരണ്ട് തണുത്ത് വിറങ്ങലിച്ച് വിശപ്പു സഹിച്ചു സെൻ മേരി ഓഫ് എയ്ഞ്ചൽസിൽ ചെല്ലുകയും അവിടുത്തെ ഗേറ്റിൽ ബെല്ലടിക്കുകയും ചെയ്യുമ്പോൾ പോർട്ടർ വന്നു ദേഷ്യത്തോടെ ചോദിക്കുന്നു നിങ്ങൾ ആരാണ് നമ്മൾ പറയുന്നു ഞങ്ങൾ നിൻറെ സഹോദരന്മാരിൽ രണ്ടുപേരാണ് അവൻ നമ്മെ എതിർത്തുകൊണ്ട് പറയുന്നു നിങ്ങൾ സത്യമല്ല പറയുന്നത് മറിച്ച് ജനങ്ങളെ വഞ്ചിക്കാൻ ചുറ്റി നടക്കുന്ന തെമ്മാടികൾ ആണ് കടന്നുപോകൂ, എന്നിട്ട് അവൻ നമുക്ക് വാതിൽ തുറന്നു തരുന്നില്ല നമ്മളെ പുറത്തു നിർത്തി മഴയും മഞ്ഞും കൊണ്ട് തണുത്ത് വിശന്നുവലഞ്ഞു രാത്രി അവസാനിക്കും വരെ നമുക്ക് അവിടെ നിൽക്കേണ്ടി വരുന്നു. അപമാനങ്ങളും ക്രൂരമായ അവഗണനങ്ങളും നാം ക്ഷമയോടെ പരാതി കൂടാതെ സഹിക്കുകയും ഇത്തരത്തിൽ നമ്മെ അവഗണിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത് ദൈവമാണെന്ന് ചിന്തിക്കുകയും ചെയ്താൽ ഓ ബ്രദർ ലിയോ അതാണ് പരിപൂർണ്ണമായ സന്തോഷം.
പ്രിയപ്പെട്ടവരെ, ഇതാണ് യഥാർത്ഥ ആത്മീയത ഇത് പാലിച്ചാൽ നിനക്കും വിശുദ്ധനാകാം ആമേൻ
https://shorturl.fm/kKVtm
https://shorturl.fm/v9Gdm