നരകുലം പാപ്പായുടെ വാക്കുകൾ ശ്രവിക്കണം, നിദ്രപൂണ്ട യുക്തി ഉണരട്ടെ, കർദ്ദിനാൾ ഗുജെറോത്തി

സ്വന്തം നാശത്തെ നിഷ്ക്രിയമായി നോക്കിനില്ക്കുന്ന ഒരു നരകുലം സ്വന്തം യുക്തി ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയിലാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെയും റോആക്കൊയുടെയും (ROACO) പ്രസിഡൻറായ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി.

റൊആക്കോയുടെ സമ്പൂർണ്ണ സമ്മേളനത്തോടനുബന്ധിച്ച് അതിൽ പങ്കെടുത്തവരെ ജൂൺ 26-ന് വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ ലിയൊ പതിനാലാമൻ നടത്തിയ പ്രഭാഷണത്തിലെ ആശയങ്ങൾ വത്തിക്കാൻ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ രാഷ്ട്രീയത്തിൻറെ ഗതിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം അത് അതിൻറെ വഴിക്കു പോകുന്നുണ്ടെന്നും എന്നാൽ ജനങ്ങളുടെ ഒരു രാഷ്ട്രീയമല്ല പ്രത്യുത, വരേണ്യവിഭാഗത്തിൻറെ രാഷ്ട്രീയമായി അത് പരിണമിച്ചിരിക്കുന്നുവെന്നും കർദ്ദിനാൾ ഗുജെറോത്തി പറഞ്ഞു.

അന്താരാഷ്ട്രനിയമങ്ങളും മാനവികനിയമങ്ങളും ലംഘിക്കുയാണെന്ന്  ശാസിക്കപ്പെടുന്ന ശക്തഴ അത് കണക്കിലെടുക്കാതിരിക്കുമ്പോൾ സംഭാഷണത്തിനുള്ള സാധ്യത മങ്ങുകയാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൗരസ്ത്യക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചു പറയുന്ന കർദ്ദിനാൾ ഗുജെറോത്തി, അവർ ആശയവിനിമയം നടത്താൻ കഴിയാത്ത ഒരു സാഹചര്യത്തിലാണെന്നും അവരുടെ മണ്ണ് സ്വഭാവത്താൽ തന്നെ നിണസാക്ഷികളുടെതാണെന്നും, അവർ രക്തസാക്ഷിത്വത്തിന് ഇരകളാകുന്നത് തുടരുകയാണെന്നും വിശദീകരിക്കുന്നു.

ഇത് ക്രിസ്ത്യാനികളെ അന്നാട്ടിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും അങ്ങനെ ക്രൈസ്തവരില്ലാത്ത ഒരു പ്രദേശമായി അതു മാറുമെന്നും സഹായത്തിൻറെയും ഉപവിയുടെയും ഒരു ഏക്യുമെനിസത്തിൻറെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറയുന്നു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്

    സഭാമാതാവ് ഇന്ന് നമ്മുടെ ചിന്തയ്ക്കായി നൽകിയിരിക്കുന്നത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും, ആ വെളിപ്പെടുത്തലിലൂടെ മനുഷ്യന് ലഭിക്കുന്ന രക്ഷയുടെയും നിത്യജീവന്റെയും അതിമനോഹരമായ രഹസ്യങ്ങളാണ്. പഴയനിയമത്തിലെ ഹോറെബ് മലയിൽ മോശ കണ്ട കത്തുന്ന മുൾപ്പടർപ്പ് മുതൽ, പുതിയനിയമത്തിൽ കുരിശിൽ ഉയർത്തപ്പെട്ട മിശിഹാ വരെ നീണ്ടുനിൽക്കുന്ന…

    Read more

    Continue reading
    ദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്

    കത്തോലിക്കാ സഭയുടെ ദരിദ്രരോടുള്ള പരിഗണനയെ സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നുണ്ട്. പാശ്ചാത്യസഭയിലെയും, പൗരസ്ത്യസഭയിലെയും  സഭാപിതാക്കന്മരുടെ അനുഭവക്കുറിപ്പുകൾ ഇവിടെ വിവരിക്കുന്നുണ്ട്. അതിൽ പൗരസ്ത്യസഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ  ശക്തമായ പാവങ്ങളോടുള്ള അനുഭവം എക്കാലത്തും, സഭയെ ജീവകാരുണ്യമേഖലയിൽ മുൻപോട്ടു നയിക്കുവാൻ…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *