
പ്രിയമുള്ളവരെ കത്തോലിക്ക സഭയില്‍ പെന്തക്കോസ്ത തിരുന്നാളിനു ശേഷമുള്ള ഞായറാഴ്ചയാണ് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍. ത്രിത്വ ഞായറാഴ്ച എന്നും അറിയപ്പെടുന്നു. സഭയിലെ ആരാധനക്രമത്തിലെ ഈ തിരുന്നാള്‍ ത്രിത്വത്തിന്റെ രഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് മനസ്സിലാക്കുകയെന്നത് മാനുഷ്യക ബുദ്ധിക്ക് പരിമിതമായ ഒന്നാണ്. അതുകൊണ്ട് തന്നെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള അറിവ് നേടാന്‍ പരിശുദ്ധാത്മാവിന്റെ ജ്ഞാനം കൂടിയെതീരു. ത്രിത്വത്തില്‍ 3 ആളുകള്‍ നിലനില്‍ക്കുന്നു. ദൈവം ഒന്നെ ഉള്ളൂ പക്ഷെ 3 അസ്ഥിത്വങ്ങള്‍ പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം.
സഭയുടെ എല്ലാ പ്രാര്‍ത്ഥനകളും ത്രിത്വത്തോട് ചേര്‍ന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു. സഭയുടെ ആരാധന ക്രമത്തില്‍ ത്രിത്വ ദൈവത്തിന്റെ പ്രാധാന്യത്തെ നമുക്ക് നോക്കിക്കാണാവുന്നതാണ്.
പ്രിയമുള്ള സഹോദരി സഹോദരന്മാരെ ത്രിത്വ ദൈവത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ത്രിത്വം നമുക്ക് നല്‍കുന്ന ഒരു ചിന്തയിതാണ്.
കൂട്ടായ്മയില്‍ ചലിക്കുന്നവരായിരിക്കണം ക്രിസ്ത്യാനികള്‍. മനുഷ്യരായ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൊതുവായ നന്മയിലേക്ക് എത്തിച്ചേരുന്നതായിരിക്കണം. നാം പല സ്വഭാവങ്ങള്‍ ഉള്ളവരായിക്കോട്ടെ, കഴിവുള്ളവരായിക്കോട്ടെ, വിവിധ ചിന്താധാരയിലുള്ളവരായിക്കോട്ടെ പൊതുവായ നന്മയക്കും ക്രിസ്തുവിന്റെ രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുമയുള്ള സഭാമക്കളാകണമെന്നാണ് ത്രിത്വം നമ്മെ പഠിപ്പിക്കുക.
സഭയില്‍ ഭിന്നിപ്പോ ആശങ്കയോ വിതയ്ക്കാന്‍ നമുക്ക് അവകാശമില്ല. അത് സഭയുടെ ഐക്യത്തിന് എതിരാണ്. ത്രിത്വത്തെ 3 ആളുകള്‍ സര്‍വ്വശക്തനായ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതുപോലെ നമ്മളും നമ്മടെ പ്രവര്‍ത്തികള്‍ വഴി ക്രിസ്തുവിലേക്ക് ചേര്‍ന്ന് നില്‍ക്കണം. മറ്റുള്ളവരെ അവനിലേക്ക് അടുപ്പിക്കണം.
വിശുദ്ധ അനസ്ത പോള്‍ പറയുന്നത് ഇങ്ങനെയാണ്
“നിശബ്ദത വിലപ്പെട്ടതാണ്. മൗനം പാലിക്കുന്നതിലൂടെയും
ദൈവത്തെ എങ്ങനെ കേള്‍ക്കണമെന്ന് അറിയുന്നതിലൂടെയും
ആത്മാവ് ജ്ഞാനത്തില്‍ വളരുന്നു, ദൈവം അതിനെ പഠിപ്പിക്കുന്നു,
മനുഷ്യരില്‍ നിന്ന് പഠിക്കാന്‍ കഴിയാത്തത്.” പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള നമ്മുടെ ബുദ്ധിപരമായ അന്വേഷണങ്ങള്‍ പരിമിതമാണ്. എന്നാല്‍ ആത്മാവിന്റെ വെളിപാടിലൂടെ നമുക്ക് അത് കൂടുതല്‍ തീക്ഷണതയില്‍ മനസ്സിലാക്കാന്‍ കഴിയും. അതിന് കര്‍ത്താവിനോട് ചേര്‍ന്നിരിക്കണം. ഒരുമയില്‍ കൂട്ടായ്മയില്‍ ചേര്‍ന്നുപോകണം അതിന് നമുക്ക് സാധിക്കട്ടെ.
Very nice article