പ്രത്യാശയുടെ സന്ദേശമാണ് ഈശോയുടെ സ്വര്‍ഗ്ഗാരോഹണം നമുക്ക് സമ്മാനിക്കുന്നത്. തന്റെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ശിഷ്യന്മാര്‍ക്ക് വ്യക്താമായ സൂചനകള്‍ നല്‍കിയിട്ടുപോലും ഒരുവേള അവര്‍ ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തില്‍ ആശ്ചര്യപരിതരാകുന്നുണ്ട്. പ്രിയമുള്ളവരെ, പ്രതീക്ഷ നശിച്ചിടത്ത് പ്രത്യാശ നല്‍കുന്നതാണ് അവന്റെ ഉദ്ധാനവും സ്വര്‍ഗ്ഗാരോഹണവും. ജീവിതത്തിന്റെ സഹനങ്ങളിലും പ്രയാസങ്ങളിലും നമുക്കും വിജയിച്ചെഴുന്നേല്‍ക്കാന്‍ കഴിയണം. നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങളും സങ്കടങ്ങളും നമ്മുടെ ജീവിതത്തിന്റെ പ്രത്യാശയുടെ വാതിലുകളെ അന്ധകാരമാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ ജീവിത്തിലേക്കു നേക്കാന്‍ തയ്യാറാകണം. അതിന് ക്രിസ്തു ജീവിതത്തിന്റെ രഹസ്യങ്ങളുടെ കലവറയായ വചനത്തോടുള്ള താല്യപര്യം നിന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാണം.
കൊല്‍ക്കത്തയുടെ തെരുവുകളില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞുബാല്യങ്ങള്‍ക്കുവേണ്ടിയും അനാഥരാക്കപ്പെട്ടവര്‍ക്കുവേണ്ടിയും കൈനീട്ടുകയും ആട്ടും തുപ്പും ഏറ്റുവാങ്ങുകയും ചെയ്ത മദര്‍ തെരസയെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ ജീവിതത്തെ അവള്‍ അവളുടെ ജീവിതത്തില്‍ പകര്‍ത്തിയെടുത്തതുകൊണ്ടാണ്. അവള്‍ക്കാറിയാമായിരുന്നു എന്റെ സമര്‍പ്പിത ജീവിതം മറ്റുള്ളവരുടെ ജീവിത ഉദ്ധാനത്തിനായി ഉപയോഗിക്കാനാണെന്നുള്ളത്. അതുകൊണ്ടാണ് തന്റെ ജീവിതവഴി ക്രിസ്തുവിനെ മഹത്വപ്പെടുത്തിയ അവള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിനെപ്പോലെ സഭയില്‍ തിളങ്ങുന്ന വിശുദ്ധയായി മാറിയത്. നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിനെ പകര്‍ത്തിയെടുക്കാനും അതുവഴി മറ്റുള്ളവരുടെ ജീവിതത്തില്‍ നമുക്ക് പ്രത്യാശകൊടുക്കാനും ഉദ്ധാനം നടത്താനും കഴിയുന്നിടത്താണ് ക്രിസ്തു ജീവിതം മികച്ച സാക്ഷ്യമായി മാറുന്നത്. എന്റെ ജീവിതം കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും എന്തുണ്ടായി എന്നല്ല എന്റെ ജീവിതം കൊണ്ട് സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി നിരാലംബരായവര്‍ക്കുവേണ്ടി എന്ത് നന്മചെയ്യാന്‍ സാധിച്ചുവെന്നതിലാണ് ക്രിസ്തീയ ജീവിതത്തിന്റെ പൂര്‍ണ്ണത നിലകൊള്ളുന്നത്. പ്രിയ സഹോദരങ്ങളെ, ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം നമ്മുടെ ജീവിതത്തെ പ്രതീക്ഷയിലേക്കു നയിക്കുന്നു. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിന് ഉദ്ധാനം നല്‍കാനുള്ള വിളികൂടി നമുക്ക് നല്‍കുന്നു.
Praise the Lord,
It’s good only, need more spiritual article’s so that people can recognise Renewal Voice easily. Hope will get more information in future edition. Thank you