
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് വളരെ നിർണായകവും പ്രാധാന്യമേറിയതും ആണ്. കുട്ടികളുടെ സ്വഭാവരൂപീകരണം എന്നത് സാമൂഹിക- മനശാസ്ത്രപരമായ ഒരു വിഷയമാണ്. മാതാപിതാക്കൾ കുട്ടികളുടെ ആദ്യത്തെ അധ്യാപകരും ആദ്യത്തെ വിദ്യാലയം അവരുടെ വീടും ആണ്. കുട്ടികൾ ഓരോ കാര്യവും അവരുടെ മാതാപിതാക്കളെ കണ്ട് പഠിക്കുകയും അവർ അവരുടെ മാതാപിതാക്കളെ അനുകരിക്കുകയും ചെയ്യുന്നവരാണ്. ഒരു കുട്ടിയുടെ വ്യക്തിത്വവും മൂല്യ ബോധവും സാമൂഹ്യ ബോധവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷമാകുന്ന അടിത്തറയിലാണ്. ഒരു കുട്ടി എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നതിൽ അവന്റെ കുടുംബ സാഹചര്യത്തിനും അവന്റെ രക്ഷിതാക്കൾക്കും വളരെയധികം പങ്കു വഹിക്കാനുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. കുട്ടികളുടെ ആദ്യത്തെ റോൾ മോഡലുകളായ അവരുടെ രക്ഷിതാക്കൾ മോശമായി കഴിഞ്ഞാൽ അത് കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പോസിറ്റീവായ വൈകാരികതയോട് കൂടിയാണ് ഓരോ കുഞ്ഞും ഈ ലോകത്തിൽ ജനിച്ചു വീഴുന്നത്.
എന്നാൽ, കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലും വളർച്ചാഘട്ടങ്ങളിലും അവരുടെ മാതാപിതാക്കളിൽ നിന്നും അവർക്ക് നെഗറ്റീവ് സ്ട്രോക്കുകൾ ആണ് ലഭിക്കുന്നതെങ്കിൽ ആ കുട്ടികളിൽ മിക്കവാറും മോശമായ സ്വഭാവ ശീലങ്ങളും വാശിയും ദേഷ്യവും മറ്റ് അസ്വസ്ഥതകളും ഒക്കെ കാണിച്ചു തുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, ഒരു കുട്ടിക്ക് അവന്റെ മാതാപിതാക്കളിൽ നിന്നും കുടുംബ സാഹചര്യങ്ങളിൽ നിന്നും ഏറ്റവും കൂടുതലായി ലഭിക്കുന്നത് പോസിറ്റീവ് സ്ട്രോക്ക് ആണെങ്കിൽ അത് ആ കുട്ടിയിൽ നല്ല സ്വഭാവവും കഴിവുകളും ഉണ്ടാകാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇടയാകുന്നു. സമാധാന അന്തരീക്ഷമുള്ള കുടുംബ സാഹചര്യങ്ങളിലൂടെ വളർന്നുവരുന്ന കുട്ടികളിലാണ് നല്ല സ്വഭാവങ്ങളും കഴിവുകളും ആത്മവിശ്വാസവും കൂടുതൽ ഉണ്ടാകുന്നതായിട്ട് കണ്ടുവരുന്നത്.പ്രശസ്ത സാഹിത്യകാരനായ ഖലീൽ ജിബ്രാൻ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ സ്വന്തമല്ല, മറിച്ച് നിങ്ങളിലൂടെ വന്നു എന്നേയുള്ളൂ. അവരെ ലോകത്തിനുവേണ്ടി ജീവിക്കുന്നവരാക്കാതെ ലോകത്തിൽ ജീവിക്കുന്നവരാക്കാൻ ഊർജ്ജം പകരുക”. ഈ അർത്ഥവത്തായ വാക്കുകളാണ് നമ്മളും മനസ്സിലാക്കേണ്ടത്. കുട്ടികളിൽ നല്ല ശീലങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം അവ ശീലിപ്പിക്കുകയാണ് വേണ്ടത്. നല്ല ശീലങ്ങൾ എല്ലാം സന്ദർഭങ്ങളിലും ഒന്നുതന്നെയാണെന്ന് ഉറപ്പിക്കുകയും വേണം. നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ പലപ്പോഴും കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കാറുണ്ട്. പെരുമാറ്റ ശീലങ്ങൾ ചെറുപ്പത്തിലെ പകർന്നു നൽകുകയും പെരുമാറ്റം വ്യക്തത്തിലെ സവിശേഷ ഘടകമാണെന്ന് അവരെ മനസ്സിലാക്കുകയും വേണം. അതുകൊണ്ടുതന്നെ, നന്നേ ചെറുപ്പത്തിൽ തന്നെ സ്നേഹവും അംഗീകാരവും നല്ല മൂല്യങ്ങളും നിരന്തരം പകർന്ന് മക്കളെ ഈ കാലഘട്ടത്തിന്റെ വാഗ്ദാനമായി വളർത്തിയെടുക്കേണ്ടതുണ്ട്. വിതച്ചതാണ് കൊയ്യാൻ ആവുക എന്ന കാര്യം നാം മറക്കരുത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇന്ന് അവരുടെതായ ലോകങ്ങൾ ആയിരിക്കുന്നു. ഇന്നത്തെ അണു കുടുംബങ്ങളിൽ മാതാപിതാക്കളുടെ ലോകവും കുട്ടികളുടെ ലോകവും വിപരീത ധ്രുവങ്ങളിൽ ആയിരിക്കുന്നു. ടിവിയും ഇന്റർനെറ്റും മൊബൈൽ ഫോണും ഒക്കെയായുള്ള ബന്ധവും കുട്ടികളെ സ്വാധീനിക്കുന്നു. ഈ അവസ്ഥയിൽ മാതാപിതാക്കൾ ക്രിയാത്മകവും അവസരോചിതവുമായി ഇടപെട്ടില്ലെങ്കിൽ കുട്ടികൾ അബദ്ധസഞ്ചാരത്തിലേക്ക് നീങ്ങാൻ ഇടയുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വെറും ഒന്നും രണ്ടും മക്കൾ മാത്രമുള്ള അണു കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അങ്ങനെ വരുമ്പോൾ കുട്ടികളുടെ ഏതൊരാവശ്യവും സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. ഇത് കുട്ടികളെ വിനാശത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ, കുട്ടികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും മനസ്സിലാക്കിയും അവരെ ബോധ്യപ്പെടുത്തിയും അവർ ചോദിക്കുന്നത് എന്തും സാധിച്ചു കൊടുക്കുന്നവരാകാതെ ആവശ്യമായ സന്ദർഭങ്ങളിൽ കർശനമായ നിലപാടുകൾ തന്നെ സ്വീകരിച്ചുകൊണ്ട് അവരെ നയിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. ഈ അവസരത്തിൽ അവരുടെ സ്വഭാവം മെച്ചപ്പെടുത്താനും അവരിലെ വൈകല്യങ്ങൾ ഇല്ലാതാക്കാനും സ്നേഹത്തിന്റെ ഭാവമാണ് ഏറ്റവും ഉത്തമം. ശിക്ഷണത്തേക്കാൾ ഉപരിയായി നല്ല സമീപനങ്ങൾ കൊണ്ട് മാതാപിതാക്കൾ അവരുടെ കുട്ടികളെ നിയന്ത്രിക്കുന്നവരാകണം. മാതാപിതാക്കൾ മക്കൾക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താൽ അത് പാലിക്കുക തന്നെ വേണം. അല്ലെങ്കിൽ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നതിൽ കുഴപ്പമില്ലായെന്ന് മക്കൾ മനസ്സിലാക്കും. മക്കൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തുക., അല്ലെങ്കിൽ തെറ്റ് ചെയ്താൽ ഒന്നും സംഭവിക്കില്ലായെന്നും കുട്ടികൾ വിചാരിക്കും. വളരുംതോറും കൂടുതൽ കാര്യങ്ങൾ ചെയ്യിക്കാൻ കുട്ടികളെ അനുവദിക്കണം. അല്ലെങ്കിൽ എല്ലാ കാര്യങ്ങളിലും അവർ ആരെയെങ്കിലും ആശ്രയിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോൾ എല്ലാവരും തങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യവും തനിച്ച് ചെയ്യാൻ പ്രാപ്തിയില്ലാത്തവരായി കുട്ടികൾ മാറുകയും ചെയ്യും. അതോടൊപ്പം തന്നെ ജീവിതത്തിൽ ‘വേണ്ട’ എന്ന് പറയേണ്ട സാഹചര്യങ്ങളിൽ ‘വേണ്ട’ എന്ന് പറയുവാൻ മക്കളെ ശീലിപ്പിക്കണം. കുട്ടികളുടെ ചുമലിൽ ഭാരിച്ച ചുമടുകൾ അടിച്ചേൽപ്പിക്കാതിരിക്കുക. സമൂഹത്തിൽ ജീവിക്കുന്ന ഒരു കുട്ടിക്ക് ഏറ്റവും അത്യാവശ്യമാണ് സമപ്രായക്കാരുമായുള്ള ഇടപെടൽ. ഇന്നത്തെ അണു കുടുംബങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുമ്പോൾ പ്രതിസന്ധിഘട്ടങ്ങളിൽ അവരെ അത് ദോഷകരമായി ബാധിക്കുന്നു. കഷ്ടതകളും ദുഃഖങ്ങളും അറിഞ്ഞ് നമ്മുടെ കുട്ടികൾ വളരണം. അവരെ വളർത്തണം. അതോടൊപ്പം തന്നെ മറ്റുള്ളവരായി കൂട്ടുകൂടാനും കളിക്കാനും അവരെ അനുവദിക്കണം. ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്നൊരു ചൊല്ല് വളരെ പ്രസക്തമാണ്. ഇന്നത്തെ കാലഘട്ടങ്ങളിൽ നഴ്സറി കുട്ടികൾ പോലും ആത്മഹത്യാ പ്രവണത പുലർത്തുന്നവരാണ്. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിക്കുന്നുവെന്ന് പറയുന്നതിൽ ഒരു പ്രസക്തിയും ഇല്ല. കാരണം ആരെയും ദൈവം മറ്റൊരാൾക്ക് വേണ്ടി സന്തോഷിപ്പിക്കുവാനോ ജീവിക്കുവാനോ സൃഷ്ടിച്ചിട്ടില്ല. വിശുദ്ധ മദർ തെരേസ ജീവിച്ചത് തന്റെ ജീവിതത്തിൽ പൂർത്തിയാക്കണമെന്ന് തിരിച്ചറിഞ്ഞ ദൈവത്തിന്റെ ഹിതത്തിനു വേണ്ടിയായിരുന്നു. ഇപ്രകാരം നമ്മളും മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവർ ആകണം, അതാണ് നമ്മുടെ കടമയും. കുടുംബത്തിൽ നടക്കുന്ന പല കാര്യങ്ങളും കുട്ടികളെ തീർച്ചയായും സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഇത്തരം അവസരങ്ങളിൽ കുട്ടികളിൽ പകരുന്നത് തികഞ്ഞ ആത്മവിശ്വാസത്തിന്റെ കണികയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കുട്ടികളെ വളരെ പോസിറ്റീവ് ആയിട്ടേ സ്വാധീനിക്കുകയുള്ളൂ. ഈ അന്തരീക്ഷത്തിലാണ് കുട്ടികൾ വളരേണ്ടതും. അതുകൊണ്ടുതന്നെ, കുട്ടികളെ പ്രസാദിപ്പിക്കാനും പ്രചോദിപ്പിക്കാനും പ്രകോപിപ്പിക്കാനും കൂടുതലായി സാധിക്കുന്നത് അവരുടെ മാതാപിതാക്കൾക്കാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാതാപിതാക്കൾ കുട്ടികളുടെ കാര്യങ്ങളിൽ വളരെ ജാഗ്രതയുള്ളവരായി പ്രവർത്തിക്കണം. അങ്ങനെ ഒരു നല്ല അച്ചടക്കമുള്ള സമൂഹത്തിനായി നമുക്ക് നമ്മുടെ സമയം പ്രയോജനപ്പെടുത്താം. വി. ഡോൺ ബോസ്കോ പറയുന്നു: “കുട്ടികളിൽ ദൈവത്തെ കാണുക., അവരെ സ്നേഹത്തോടെയും സഹനത്തോടെയും വളർത്തുക”.
പ്രശസ്ത സാഹിത്യകാരനായ ഖലീൽ ജിബ്രാൻ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ സ്വന്തമല്ല, മറിച്ച് നിങ്ങളിലൂടെ വന്നു എന്നേയുള്ളൂ. അവരെ ലോകത്തിനുവേണ്ടി ജീവിക്കുന്നവരാക്കാതെ ലോകത്തിൽ ജീവിക്കുന്നവരാക്കാൻ ഊർജ്ജം പകരുക”. ഈ അർത്ഥവത്തായ വാക്കുകളാണ് നമ്മളും മനസ്സിലാക്കേണ്ടത്. കുട്ടികളിൽ നല്ല ശീലങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം അവ ശീലിപ്പിക്കുകയാണ് വേണ്ടത്. നല്ല ശീലങ്ങൾ എല്ലാം സന്ദർഭങ്ങളിലും ഒന്നുതന്നെയാണെന്ന് ഉറപ്പിക്കുകയും വേണം. നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ പലപ്പോഴും കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തിക്കാറുണ്ട്. പെരുമാറ്റ ശീലങ്ങൾ ചെറുപ്പത്തിലെ പകർന്നു നൽകുകയും പെരുമാറ്റം വ്യക്തത്തിലെ സവിശേഷ ഘടകമാണെന്ന് അവരെ മനസ്സിലാക്കുകയും വേണം. അതുകൊണ്ടുതന്നെ, നന്നേ ചെറുപ്പത്തിൽ തന്നെ സ്നേഹവും അംഗീകാരവും നല്ല മൂല്യങ്ങളും നിരന്തരം പകർന്ന് മക്കളെ ഈ കാലഘട്ടത്തിന്റെ വാഗ്ദാനമായി വളർത്തിയെടുക്കേണ്ടതുണ്ട്. വിതച്ചതാണ് കൊയ്യാൻ ആവുക എന്ന കാര്യം നാം മറക്കരുത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ഇന്ന് അവരുടെതായ ലോകങ്ങൾ ആയിരിക്കുന്നു. ഇന്നത്തെ അണു കുടുംബങ്ങളിൽ മാതാപിതാക്കളുടെ ലോകവും കുട്ടികളുടെ ലോകവും വിപരീത ധ്രുവങ്ങളിൽ ആയിരിക്കുന്നു. ടിവിയും ഇന്റർനെറ്റും മൊബൈൽ ഫോണും ഒക്കെയായുള്ള ബന്ധവും കുട്ടികളെ സ്വാധീനിക്കുന്നു. ഈ അവസ്ഥയിൽ മാതാപിതാക്കൾ ക്രിയാത്മകവും അവസരോചിതവുമായി ഇടപെട്ടില്ലെങ്കിൽ കുട്ടികൾ അബദ്ധസഞ്ചാരത്തിലേക്ക് നീങ്ങാൻ ഇടയുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വെറും ഒന്നും രണ്ടും മക്കൾ മാത്രമുള്ള അണു കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അങ്ങനെ വരുമ്പോൾ കുട്ടികളുടെ ഏതൊരാവശ്യവും സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. ഇത് കുട്ടികളെ വിനാശത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ, കുട്ടികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും മനസ്സിലാക്കിയും അവരെ ബോധ്യപ്പെടുത്തിയും അവർ ചോദിക്കുന്നത് എന്തും സാധിച്ചു കൊടുക്കുന്നവരാകാതെ ആവശ്യമായ സന്ദർഭങ്ങളിൽ കർശനമായ നിലപാടുകൾ തന്നെ സ്വീകരിച്ചുകൊണ്ട് അവരെ നയിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. ഈ അവസരത്തിൽ അവരുടെ സ്വഭാവം മെച്ചപ്പെടുത്താനും അവരിലെ വൈകല്യങ്ങൾ ഇല്ലാതാക്കാനും സ്നേഹത്തിന്റെ ഭാവമാണ് ഏറ്റവും ഉത്തമം.
ശിക്ഷണത്തേക്കാൾ ഉപരിയായി നല്ല സമീപനങ്ങൾ കൊണ്ട് മാതാപിതാക്കൾ അവരുടെ കുട്ടികളെ നിയന്ത്രിക്കുന്നവരാകണം. മാതാപിതാക്കൾ മക്കൾക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താൽ അത് പാലിക്കുക തന്നെ വേണം. അല്ലെങ്കിൽ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുന്നതിൽ കുഴപ്പമില്ലായെന്ന് മക്കൾ മനസ്സിലാക്കും. മക്കൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തുക., അല്ലെങ്കിൽ തെറ്റ് ചെയ്താൽ ഒന്നും സംഭവിക്കില്ലായെന്നും കുട്ടികൾ വിചാരിക്കും. വളരുംതോറും കൂടുതൽ കാര്യങ്ങൾ ചെയ്യിക്കാൻ കുട്ടികളെ അനുവദിക്കണം. അല്ലെങ്കിൽ എല്ലാ കാര്യങ്ങളിലും അവർ ആരെയെങ്കിലും ആശ്രയിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോൾ എല്ലാവരും തങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് വിശ്വസിക്കുകയും ഏതൊരു കാര്യവും തനിച്ച് ചെയ്യാൻ പ്രാപ്തിയില്ലാത്തവരായി കുട്ടികൾ മാറുകയും ചെയ്യും. അതോടൊപ്പം തന്നെ ജീവിതത്തിൽ ‘വേണ്ട’ എന്ന് പറയേണ്ട സാഹചര്യങ്ങളിൽ ‘വേണ്ട’ എന്ന് പറയുവാൻ മക്കളെ ശീലിപ്പിക്കണം. കുട്ടികളുടെ ചുമലിൽ ഭാരിച്ച ചുമടുകൾ അടിച്ചേൽപ്പിക്കാതിരിക്കുക. സമൂഹത്തിൽ ജീവിക്കുന്ന ഒരു കുട്ടിക്ക് ഏറ്റവും അത്യാവശ്യമാണ് സമപ്രായക്കാരുമായുള്ള ഇടപെടൽ. ഇന്നത്തെ അണു കുടുംബങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുമ്പോൾ പ്രതിസന്ധിഘട്ടങ്ങളിൽ അവരെ അത് ദോഷകരമായി ബാധിക്കുന്നു. കഷ്ടതകളും ദുഃഖങ്ങളും അറിഞ്ഞ് നമ്മുടെ കുട്ടികൾ വളരണം. അവരെ വളർത്തണം. അതോടൊപ്പം തന്നെ മറ്റുള്ളവരായി കൂട്ടുകൂടാനും കളിക്കാനും അവരെ അനുവദിക്കണം. ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്നൊരു ചൊല്ല് വളരെ പ്രസക്തമാണ്.
ഇന്നത്തെ കാലഘട്ടങ്ങളിൽ നഴ്സറി കുട്ടികൾ പോലും ആത്മഹത്യാ പ്രവണത പുലർത്തുന്നവരാണ്. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിക്കുന്നുവെന്ന് പറയുന്നതിൽ ഒരു പ്രസക്തിയും ഇല്ല. കാരണം ആരെയും ദൈവം മറ്റൊരാൾക്ക് വേണ്ടി സന്തോഷിപ്പിക്കുവാനോ ജീവിക്കുവാനോ സൃഷ്ടിച്ചിട്ടില്ല. വിശുദ്ധ മദർ തെരേസ ജീവിച്ചത് തന്റെ ജീവിതത്തിൽ പൂർത്തിയാക്കണമെന്ന് തിരിച്ചറിഞ്ഞ ദൈവത്തിന്റെ ഹിതത്തിനു വേണ്ടിയായിരുന്നു. ഇപ്രകാരം നമ്മളും മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നവർ ആകണം, അതാണ് നമ്മുടെ കടമയും. കുടുംബത്തിൽ നടക്കുന്ന പല കാര്യങ്ങളും കുട്ടികളെ തീർച്ചയായും സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഇത്തരം അവസരങ്ങളിൽ കുട്ടികളിൽ പകരുന്നത് തികഞ്ഞ ആത്മവിശ്വാസത്തിന്റെ കണികയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കുട്ടികളെ വളരെ പോസിറ്റീവ് ആയിട്ടേ സ്വാധീനിക്കുകയുള്ളൂ. ഈ അന്തരീക്ഷത്തിലാണ് കുട്ടികൾ വളരേണ്ടതും. അതുകൊണ്ടുതന്നെ, കുട്ടികളെ പ്രസാദിപ്പിക്കാനും പ്രചോദിപ്പിക്കാനും പ്രകോപിപ്പിക്കാനും കൂടുതലായി സാധിക്കുന്നത് അവരുടെ മാതാപിതാക്കൾക്കാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാതാപിതാക്കൾ കുട്ടികളുടെ കാര്യങ്ങളിൽ വളരെ ജാഗ്രതയുള്ളവരായി പ്രവർത്തിക്കണം. അങ്ങനെ ഒരു നല്ല അച്ചടക്കമുള്ള സമൂഹത്തിനായി നമുക്ക് നമ്മുടെ സമയം പ്രയോജനപ്പെടുത്താം. വി. ഡോൺ ബോസ്കോ പറയുന്നു: “കുട്ടികളിൽ ദൈവത്തെ കാണുക., അവരെ സ്നേഹത്തോടെയും സഹനത്തോടെയും വളർത്തുക”.
ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യത്തെ വാസ്തു ശില്പികൾ ആണ് ആ കുട്ടിയുടെ മാതാപിതാക്കൾ. അവരുടെ സ്നേഹവും ജീവിത മാതൃകയും ആ കുട്ടിയുടെ വ്യക്തിത്വത്തിന് ദിശാബോധം നൽകുകയും ഭാവിയിലെ വിജയത്തിന് അടിത്തറ ഇടുകയും ചെയ്യുന്നു. അങ്ങനെ നല്ല സ്വഭാവശീലമുള്ളവരായി, നല്ല വ്യക്തിത്വം ഉള്ളവരായി തന്നെ നമ്മുടെ മക്കളെ വളർത്താൻ മാതാപിതാക്കൾ എന്ന നിലയിൽ നമുക്ക് പരിശ്രമിക്കാം. നല്ല അച്ചടക്ക സ്വഭാവശീലം ഉള്ളവരായി, ജീവിതത്തിൽ വൻ വിജയങ്ങളും നേട്ടങ്ങളും കൈവരിക്കുന്നവരായി നമ്മുടെ മക്കൾ വളർന്നു വരട്ടെ. അതിന് നമുക്കെല്ലാവർക്കും സാധിക്കട്ടെ. ഏവർക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഫാ. ജോസഫ് മുണ്ടുപറമ്പിൽ സി.എസ്.റ്റി