
പ്രിയമുള്ളവരെ നമുക്ക് വേണ്ടി കാല്‍വരിയുടെ വിരിമാറില്‍ ചങ്ക് തകര്‍ന്ന ക്രിസ്തുവിന്റെ തിരഹൃദയത്തെ പ്രത്യകമായി വണങ്ങുന്ന മാസമാണല്ലോ ഇത്. ഈ തിരുഹൃദയ വണക്കമാസത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഈശോയുടെ തിരുഹൃദയം നമ്മോട് സംസാരിക്കുന്നത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഭാഷയാണ്. സ്വജീവന്‍ തൃജിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കണമെന്ന് ഗുരു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടാണ് അവന് പറഞ്ഞത് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ മറ്റെന്താണുള്ളത്. തന്റെ മുന്നില്‍ വന്നവരോടെല്ലാം അനന്യമായ കരുണ കാണിക്കാന്‍ അവനു കഴിഞ്ഞതും സ്നേഹം അവനില്‍ ഉള്ളതുകൊണ്ടാണ്. ഓരോ ജീവന്റെ പ്രതിസന്ധിയും അവന്റെയും പ്രതിസന്ധിയാണെന്ന് അവന് കാണ്ടു. അന്ധനെയും തളര്‍വാതരോഗിയെയും സുഖപ്പെടുത്തിയവനും കാനായിലെ കല്ല്യാണ വേളയില്‍ വീഞ്ഞ് തീര്ന്നുപോയവരുടെ അവസ്ഥയില്‍ ഇടപ്പെട്ടവനുമായ ഈശോയ്ക്ക് അവരുടെ പ്രതിന്ധികള്‍ എന്റെയും പ്രതിസന്ധിയാണെന്നുകൊണ്ടാണ് അലിവുള്ള കരുണാര്‍ദ്രമായ ഹൃദയം നീട്ടുവാന്‍ സാധിച്ചത് മറ്റുള്ളവര്‍ക്കുവേണ്ടി മുറിയുകയും തകരുകയും ചെയ്ത ക്രിസ്തുവിന്റെ ഈ ഹൃദയത്തിന്റെ അടുക്കലേക്ക് കാരണ്യത്തിനായി നമ്മള് സമീപിക്കുമ്പോള്‍ അവന് നമ്മളില്‍ നിന്നും സ്നേഹത്തിന്റെ ഹൃദയത്തെ പ്രതീക്ഷിക്കുന്നു. ഇത് കൊടുക്കാന്‍ നമുക്ക് സാധിക്കണം. ഈ തിരുഹൃദയ മാസം നമ്മെ വിളിക്കുന്നത് ക്രിസ്തുവിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന സ്നേഹമുള്ള ഹൃദയത്തിന്റെ ഉടമകളെയാണ്.