
നമ്മൾ ജീവിക്കുന്ന കാലഘട്ടം മാധ്യമങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുകയാണ്. പ്രഭാതത്തിൽ ഉണരുന്നത് മുതൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പുള്ള സമയം വരെയും മാധ്യമങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. മാധ്യമങ്ങൾ നമ്മിൽ നിന്ന് അകന്നിരിക്കുന്ന ഒരു ദിവസത്തെയോ എന്തിന് മണിക്കൂറുകളെ കുറിച്ചോ ചിന്തിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ ലേഖനം നിങ്ങളുമായി പങ്കുവയ്ക്കുക മാധ്യമങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഓരോ കാലഘട്ടത്തിലും മാധ്യമങ്ങളുടെ ഉപയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും നമ്മൾ അംഗമായിരിക്കുന്ന സഭയും നേതൃത്വവും മാധ്യമ ഉപയോഗത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകളെ കുറിച്ചാണ്.
മാധ്യമങ്ങൾ പൊതുസമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മുടെ സമൂഹത്തിൽ ശ്രദ്ധേയമായ എന്തുതന്നെ സംഭവിച്ചാലും അതിനെ എങ്ങനെ നോക്കി കാണണം എന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്താവലോകനത്തിലൂടെ രാഷ്ട്രീയത്തെയും ധാർമ്മികതയെയും മതം, സംസ്കാരം എന്നിവയെയും കുറിച്ചുള്ള പൊതുജനഭിപ്രായത്തെയും സ്വാധീനിക്കാൻ കഴിയുന്നു. സമൂഹത്തിൽ നടക്കുന്ന ഒരു സംഭവത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. കൂടുതൽ വാർത്ത പ്രാധാന്യമുള്ള വിഷയങ്ങളെ പൊതുസമൂഹത്തിൽ മുൻഗണന നൽകുന്നു. മൂല്യങ്ങളും ജീവിതശൈലികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ഒരെളുപ്പ വഴിയായി മാധ്യമങ്ങൾ നിലകൊള്ളുന്നു.
നാം ആയിരിക്കുന്ന സമൂഹം ഓരോ കാലഘട്ടത്തിനനുസൃതമായി മാറ്റത്തിന് വിധേയമായിട്ടുണ്ട്. മാധ്യമങ്ങളുടെ കാര്യത്തിലും അപ്രകാരമുള്ള കാലോചിതമായ മാറ്റം സംഭവിച്ചതായി നമുക്ക് നോക്കിക്കാണാൻ സാധിക്കുന്നു. പരമ്പരാഗത മാധ്യമോപാധികളായ പത്രങ്ങൾ മാറ്റ് പുസ്തകങ്ങൾ എന്നിവയിൽ നിന്നും ആധുനിക പ്ലാറ്റ്ഫോമുകളിലുള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഓൺലൈൻ പത്രമാധ്യമങ്ങൾ എന്നിവയുടെ കുതിച്ചു ചാട്ടത്തിലേക്ക് മാറിയിരിക്കുന്നു. ഇപ്രകാരമുള്ള മാധ്യമ മുന്നേറ്റം ദൃശ്യ ആവിഷ്കരണം, വാർത്തകളെ കുറിച്ചുള്ള വിശാലമായ വ്യാപ്തി, വിനിമയം, തത്സമയം ഫീഡ്ബാക്ക് എന്നിവ രൂപപ്പെടുവാൻ കാരണമായി തീർന്നു. സഭ എല്ലാകാലത്തും മാധ്യമങ്ങളോട് വളരെ പോസിറ്റീവായ സമീപനം സ്വീകരിച്ചിട്ടുണ്ട്. സവിശേഷവൽക്കരണത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി സഭ മാധ്യമങ്ങളെ കാണുന്നു. ഓൺലൈൻ വിശ്വാസ സമൂഹത്തെ സൃഷ്ടിക്കുവാനും കുർബാനകൾ, വചനപ്രഘോഷണം, മതപഠന ക്ലാസുകകളുടെ പ്രോത്സാഹനം, യുവജനങ്ങളുമായുള്ള സംവാദം എന്നിവ നടത്തുന്നതിനും മാധ്യമങ്ങളെ സഭ ഉപയോഗിക്കുന്നു. ഈ മേഖലയിലുണ്ടായിട്ടുള്ള വളര്ച്ചകളെല്ലാം ആധുനിക മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ സഭ കൈവരിച്ചിട്ടുള്ള നേട്ടമാണ്. എന്നാൽ തെറ്റായ വിവാദങ്ങളും വ്യാജവാർത്തകളും അശ്ലീല ചുവയുള്ള വസ്തുതകളും വിദ്വേഷപ്രസംഗം എന്നിവയ്ക്കെതിരെയും എപ്പോഴും കരുത്തുള്ളവരായിരിക്കുവാനും സഭ നമ്മെ പ്രത്യേകമായി ഓർമ്മപ്പെടുത്തുന്നു.
മാധ്യമങ്ങളുടെ സ്വാധീനം സമൂഹത്തിൽ വ്യാപകമായതോടൊപ്പം തന്നെ അവയെ ക്രൈസ്തവരായ നാം എപ്രകാരം നോക്കി കാണണമെന്ന് സഭാപ്രബോധനങ്ങളിലൂടെ പഠിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖയായ ഇൻറലിഫിക്ക 1963 മാധ്യമങ്ങൾ ദൈവത്തിൻറെ സമ്മാനമാണെന്ന് സത്യത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുക എന്നതാണ് അതിൻറെ ലക്ഷ്യമെന്നും നമുക്ക് പറഞ്ഞു തരുന്നു. മാധ്യമങ്ങളിലെ സുവിശേഷ വൽക്കരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പയും സംഭാഷണത്തിനും സത്യാന്വേഷണത്തിനും ഡിജിറ്റൽ മീഡിയയുടെ പങ്കിനെക്കുറിച്ച് പതിനാറാമൻ മാർപാപ്പയും മാധ്യമങ്ങൾ വാതിലുകൾ അല്ല പാലങ്ങളാണ് പണിയേണ്ടത് എന്നും ദയ, കണ്ടുമുട്ടാൻ സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ട ഇടങ്ങളാണ് മാധ്യമങ്ങൾ എന്നും ഫ്രാന്സിസ് മാര്പ്പാപ്പയും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിനാൽ മാധ്യമങ്ങളിലെ നവീനതകൾ ആയിട്ടുള്ള സാങ്കേതിക വിദ്യകളെ നമുക്ക് പ്രയോജനപ്പെടുത്തുകയും സുവിശേഷവൽക്കരണം വളർത്തുന്നതിനും ഉപയോഗപ്പെടുത്തുകയും ചെയ്യണം