
ഇടവകധ്യാനം നടക്കുന്ന സമയം, ധ്യാനത്തിന്റെ ആദ്യദിവസം പതിവുപോലെ പള്ളിയിൽ ആളുകൾ കുറവ്. ഒന്നാം ദിനം അൽപം മന്ദഗതിയിൽതന്നെ കടന്നുപോയി. ധ്യാനസംഘത്തിലെ ഒരാൾ പിറ്റേന്ന് പുലർച്ചെ നാലുമണിയോടുകൂടി എഴുന്നേറ്റ് പ്രാർത്ഥിക്കാനായി പള്ളിയിലേയ്ക്ക് നടന്നു പോവുകയായിരുന്നു. അപ്പോഴാണ് പള്ളിമുറ്റത്ത് ഉണ്ടായിരുന്ന കുരിശിൻ ചുവട്ടിൽ ഒരു മനുഷ്യൻ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്നത് അയാൾ കണ്ടത്. അതാരാണെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് അയാൾ പതുക്കെ ആ കുരിശിന്റെ അടുത്തേയ്ക്ക് ചെന്നു. അപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചുകളഞ്ഞു. കുരിശിൽ കെട്ടിപ്പിടിച്ച് ‘കർത്താവേ പാപിയായ എൻ്റെമേലും എന്റെ ഈ ഇടവക ജനത്തിന്റെ മേലും കരുണയായിരിക്കണമേ’ എന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നത് ആ ഇടവക വികാരിയച്ചനായിരുന്നു. നിശബ്ദനായി പതുക്കെ അവിടെനിന്ന് നടന്നുനിങ്ങി ധ്യാനഗുരുവിന്റെ അടുക്കൽ എത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അച്ചാ, നമ്മൾ ഇവിടെ ധ്യാനം നടത്തിയില്ലെങ്കിലും ഈ ഇടവക വിശുദ്ധീകരിക്കപ്പെടും. കാരണം ഈ ഇടവകയിലെ അച്ചൻ ഒരു വിശുദ്ധനാണ്”.
ആരും വിലകൊടുക്കാത്ത ചെറിയ തേനിച്ചകളാണ് അപരന് രുചിയേകുന്ന തേൻ ഉൽപാദിപ്പിക്കാൻവേണ്ടി മാത്രം ജീവിക്കുന്നത്. പലപ്പോഴും മനു ഷ്യൻ ആ തേൻ സ്വന്തമാക്കാൻവേണ്ടി ആ തേനിച്ചയെ കൊല്ലുകയും ചെയ്യും. ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുന്ന വിശുദ്ധരായ പുരോഹിതരും ഇങ്ങനെയാണ്, സ്വയം ബലിയായിത്തീർന്ന് അപരന് അപ്പമായി അവർ മാറുന്നു. ക്രിസ്തുവിനുവേണ്ടി മരിക്കാൻപോലും സന്നദ്ധരായ ചാവേർപ്പടകളാണ് പുരോഹിതർ. ഇതിന്ഉത്തമ ഉദാഹരണമാണ് ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പിൽ ഫ്രാൻസിസ് ഗയോണി എന്ന പോളണ്ടുകാരനുവേണ്ടി സ്വജീവൻ നൽകിയ വിശുദ്ധനായ ഫാ. മാക്സിമില്യൺ കോൾബെ. അപരനുവേണ്ടി ബലിയായിത്തിരാനുള്ള ഈ സ്വർഗ്ഗീയ കൃപ പുരോഹിതരിലേക്കും ഒഴുകിയിറങ്ങട്ടെ.
“എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് ” (ഫിലിപ്പി 1: 21).
ബസാലേൽ
https://shorturl.fm/kYlIA
https://shorturl.fm/I0pmW
https://shorturl.fm/6qs4p